Kerala
വെള്ളനാട് ട്രഷറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി
അരുവിക്കര സ്വദേശി രാജിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്
തിരുവനന്തപുരം|വെള്ളനാട് ട്രഷറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി രാജി (56)നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ ആയിരുന്നു രാജ്.
ഇന്നലെ രാത്രിയാണ് രാജ് വെള്ളനാട് ട്രഷറിയില്‍ ഡ്യൂട്ടിക്ക് എത്തിയത്. രാവിലെ ഇവിടെ ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരന്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നയാളാണെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നതെന്നും പോലീസ് പറഞ്ഞു.
സ്ഥലത്ത് പോലീസ് എത്തി നടപടി സ്വീകരിച്ചു. കൂടുതല്‍ പരിശോധനയ്ക്കു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.







