MINISTER R BINDU
ഗവര്‍ണറുടെ ക്രിമിനല്‍ വിളി: ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവര്‍ക്ക് മറുപടി ഇല്ലെന്നു മന്ത്രി ആര്‍ ബിന്ദു
മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്നു മന്ത്രി
കോഴിക്കോട് | കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിമിനല്‍ പരാമര്‍ശനത്തിന് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്നു മന്ത്രി മന്ത്രി ആര്‍ ബിന്ദു. ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവര്‍ക്ക് മറുപടി നല്‍കാനില്ല. ഗവര്‍ണര്‍ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണ്.
കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ചതിന്റെ പേരിലാണു ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ആര്‍ ബിന്ദുവിനെ കിമിനല്‍ എന്നു വിശേഷിപ്പിച്ചത്. ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ ആര്‍ ബിന്ദു ശക്തമായാണു തിരിച്ചടിച്ചുത്. ഗവര്‍ണര്‍ക്ക് പരാതി ഉണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്നും ആര്‍ ബിന്ദു പ്രതികരിച്ചു.







