Connect with us

Kerala

ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന; 400 രൂപ കൂട്ടി 2000 രൂപയാക്കാന്‍ നീക്കം

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് അഷ്വേഡ് പെന്‍ഷന്‍ സ്‌കീം പ്രഖ്യാപിക്കാനും ആലോചന.

Published

|

Last Updated

തിരുവനന്തപുരം|ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന. ക്ഷേമപെന്‍ഷന്‍ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. ഇക്കാര്യം ഈ മാസം തന്നെ പ്രഖ്യാപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചേക്കും. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് അഷ്വേഡ് പെന്‍ഷന്‍ സ്‌കീം പ്രഖ്യാപിക്കാനും ആലോചന. സ്‌കീമിന്റെ വിശദാംശങ്ങള്‍ തയാറാക്കി അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷന്‍ വീണ്ടും ഉയര്‍ത്തിയേക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്‌കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്.

മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. നാലു ശതമാനം ഡി എ അനുവദിക്കുന്നതാണ് പരിഗണനയില്‍. നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തില്‍ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം. ശമ്പള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. കമ്മീഷന്‍ തന്നെ വേണമെന്ന് സിപിഎമ്മിന്റെ സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

 

---- facebook comment plugin here -----

Latest