Editors Pick
ഗൂഗിൾ ഫോട്ടോസിൽ ഇനി സെക്കന്റുകൾക്കുള്ളിൽ വീഡിയോ എഡിറ്റ് ചെയ്യാം; എഐ അധിഷ്ഠിത വീഡിയോ റീമിക്സ് ഫീച്ചർ അവതരിപ്പിച്ചു
ഗൂഗിളിന്റെ ഏറ്റവും പുതിയ ജെമിനി ഒമ്നി മോഡലാണ് ഈ സാങ്കേതികവിദ്യക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.
ന്യൂയോർക്ക് | ഗൂഗിൾ ഫോട്ടോസ് ആപ്പിൽസ ഇനി വീഡിയോകൾ സൂപ്പറായി എഡിറ്റ് ചെയ്യാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) സാങ്കേതികവിദ്യയായ വീഡിയോ റീമിക്സ് (Video Remix) ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു. ഗൂഗിളിന്റെ ഏറ്റവും പുതിയ എ ഐ മോഡലായ ജെമിനി ഒമ്നി (Gemini Omni AI) അടിസ്ഥാനമാക്കിയാണ് ഈ പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്. ഗൂഗിൾ ഫോട്ടോസ് ക്രിയേറ്റ് ടാബിലാണ് ഈ ഫീച്ചർ ലഭ്യമാകുക..
ഗൂഗിളിന്റെ എ ഐ സേവനങ്ങൾ ഉപയോഗിക്കുന്ന സബ്‌സ്‌ക്രൈബർമാർക്കാണ് ഈ പുതിയ മാറ്റങ്ങൾ ഇപ്പോൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. പരമ്പരാഗത വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയറുകൾ പഠിച്ചെടുക്കാനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. ഗൂഗിൾ ഫോട്ടോസിൽ സൂക്ഷിച്ചിട്ടുള്ള വീഡിയോകൾ വളരെ പെട്ടെന്ന് തന്നെ മാറ്റിമറിക്കാൻ ഇതിലൂടെ സാധിക്കും. ജെമിനി ഒമ്നി മോഡലിന് നൽകുന്ന ലളിതമായ നിർദേശങ്ങളിലൂടെ വീഡിയോകളിൽ വാട്ടർകളർ ഫിൽട്ടറുകൾ ചേർക്കാനും ഇരുണ്ട ദൃശ്യങ്ങളിൽ പ്രഭാത വെളിച്ചത്തിന്റെ പശ്ചാത്തലം ഒരുക്കാനും പുതിയ ബാക്ക്ഗ്രൗണ്ടുകൾ കൂട്ടിച്ചേർക്കാനും സാധിക്കും. നിർദേശം നൽകി സെക്കൻഡുകൾക്കുള്ളിൽ തന്നെ എഡിറ്റ് ചെയ്ത പുതിയ വീഡിയോ തയ്യാറാകുമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്.

ഗൂഗിളിന്റെ ഏറ്റവും പുതിയ ജെമിനി ഒമ്നി മോഡലാണ് ഈ സാങ്കേതികവിദ്യക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. വീഡിയോ നിർമാണത്തിലും എഡിറ്റിങ്ങിലുമാണ് ഈ സാങ്കേതികവിദ്യ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാനോ ബനാന, ഗൂഗിളിന്റെ തന്നെ വീഡിയോ ജനറേറ്ററായ വിഒ 3 1 എന്നിവയ്ക്ക് പകരമായാണ് ജെമിനി ഒമ്നി എത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ ഡിജിറ്റൽ അവതാറുകൾ സൃഷ്ടിച്ച് വീഡിയോകളിൽ ഉൾപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്. സിന്തറ്റിക് ഐ ഡി (SynthID) വാട്ടർമാർക്കോട് കൂടിയായിരിക്കും ഈ അവതാറുകൾ ലഭ്യമാകുക. നിലവിൽ അമേരിക്കയിലും തിരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളിലുമുള്ള ഗൂഗിൾ എ ഐ പ്ലസ്, പ്രോ, അൾട്രാ ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. വൈകാതെ ഇന്ത്യ അടക്കം രാജ്യങ്ങളിലും ഈ ഫീച്ചർ അവതരിപ്പിച്ചേക്കും.
Content Highlights:
Google has launched a new AI-powered Video Remix tool in Google Photos. Powered by the Gemini Omni AI model, it allows users to quickly edit videos with templates, filters, and lighting. The feature is currently rolling out to Google AI Plus, Pro, and Ultra subscribers in the US and select regions.



