Idukki
കടയിലെ ലിഫ്റ്റില്‍ കുടുങ്ങി; സ്വര്‍ണക്കടയുടമ മരിച്ചു
നഗരത്തിലുള്ള കടയുടെ ലിഫ്റ്റിലാണ് കടയുടമ സണ്ണി (പവിത്ര സണ്ണി) കുടുങ്ങിയത്.
ഇടുക്കി | കട്ടപ്പനയില്‍ സ്വര്‍ണക്കടയുടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
നഗരത്തിലുള്ള കടയുടെ ലിഫ്റ്റിലാണ് കടയുടമ സണ്ണി (പവിത്ര സണ്ണി) കുടുങ്ങിയത്. ജീവനക്കാര്‍ ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാനായില്ല.
പിന്നീട് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ലിഫ്റ്റ് പൊളിച്ചാണ് സണ്ണിയെ പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സണ്ണി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.







