Business
സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന;ഒറ്റയടിക്ക് 840 രൂപ ഉയര്‍ന്നു
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4510 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതാണ് സംസ്ഥാനത്തും വില വര്‍ധിക്കാന്‍ കാരണം.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ച് 1,03,000 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 105 രൂപ വര്‍ധിച്ച് 12,875 രൂപയായി. സ്വര്‍ണം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് കുതിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4510 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതാണ് സംസ്ഥാനത്തും വില വര്‍ധിക്കാന്‍ കാരണം.
ജനുവരി ഏഴിനായിരുന്നു ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തിയത്. 1,02,280 രൂപയായിരുന്നു വില. ഇതാണ് ഇന്നത്തെ സ്വര്‍ണവില മറികടന്നത്.
അതേസമയം വെള്ളി വിലയും വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2600 രൂപയാണ് വെള്ളിയുടെ വില.
---- facebook comment plugin here -----



