Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് 2160 രൂപ കുറഞ്ഞു

സ്വര്‍ണവില ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. ഇന്ന് 1,02,920 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കുറഞ്ഞത്. 12,865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ മാത്രം നാല് പ്രാവശ്യമാണ് സ്വര്‍ണ വിലയില്‍ മാറ്റം വന്നത്. ഇന്നലെ രാവിലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,02,680 രൂപയായിരുന്നു വില. ഇത് ഉച്ചയോടെ ഇടിഞ്ഞ് 99,480 രൂപയിലെത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ വീണ്ടും വര്‍ധിച്ച് 1,01,080 രൂപയായി. രാത്രിയോടെ വില വീണ്ടും ഉയരുകയായിരുന്നു. 1,05,080 രൂപയിലായിരുന്നു ഇന്നലെ രാത്രി ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണം വ്യാപാരം നടന്നത്. ഇന്ന് രാവിലെ വില വീണ്ടും കുറയുകയായിരുന്നു. കഴിഞ്ഞ ജനുവരി നാലിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്നലെ സ്വര്‍ണ്ണവില ഒരു ലക്ഷത്തിന് താഴേക്കെത്തിയത്.

 

 

---- facebook comment plugin here -----

Latest