Connect with us

Business

സ്വര്‍ണവില കുറഞ്ഞു

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയാണ്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയാണ്. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ വില. 25 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.

ഒരു പവന് 36,920 രൂപയും ഗ്രാമിന് 4618 രൂപയുമായിരുന്നു ഇന്നലത്തെ വില. തിങ്കളാഴ്ച്ചയുണ്ടായിരുന്ന അതേ വിലയിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവ്യാപാരം നടക്കുന്നത്.

സ്വര്‍ണവില ഉയരുമെന്ന് വിദഗ്ധര്‍ ഈ മാസം തുടക്കത്തില്‍ തന്നെ സൂചന നല്‍കിയിരുന്നു. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളറാകും. ഇന്ത്യന്‍ വിപണിയില്‍ 52,000 മുതല്‍ 53,000 രൂപ വരെയായിരിക്കും വില.