Business
TODAY'S GOLD RATE|സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് കുറഞ്ഞത് 520 രൂപ
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,015 രൂപയായി കുറഞ്ഞു.
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 65 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 13,015 രൂപയാണ് വില വരുന്നത്(Today’s Gold Rate). പവന് 520 രൂപ കുറഞ്ഞ് 1,04,120 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 55 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,650 രൂപയായും പവന് 85,200 രൂപയായും കുറഞ്ഞു.
സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.3 ശതമാനം ഉയര്‍ന്ന് 4,043.62 ഡോളറിലെത്തി. ചൊവ്വാഴ്ച ഏകദേശം മൂന്ന് ശതമാനം ഇടിഞ്ഞ് 4,017.21 ഡോളറിലേക്കെത്തിയ ശേഷമാണ് തിരിച്ചുകയറ്റം. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയും 0.5 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,051.10 ഡോളറിലെത്തി.
ശ്രദ്ധിക്കുക: വിപണിയിലെ തരംഗങ്ങൾക്കനുസരിച്ച് സ്വർണ്ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ സൂക്ഷ്മമായി വീക്ഷിക്കേണ്ടതുണ്ട്. Gold price today നിരക്കുകളിൽ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യങ്ങളിൽ വിപണിയിലെ gold price analysis മനസ്സിലാക്കുന്നത് സാമ്പത്തിക ആസൂത്രണത്തിന് സഹായകമാണ്. എന്നുവരികിലും, ഇത്തരം സന്ദർഭങ്ങളിൽ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് മാത്രം സ്വീകരിക്കേണ്ട അവസാന മാർഗ്ഗമായി മാത്രമേ gold loan അല്ലെങ്കിൽ loan against gold പോലുള്ള സേവനങ്ങളെ കാണാവൂ. മികച്ച gold rate സമയത്ത് പണയം വെക്കുന്നതിനായി വിപണി ട്രെൻഡുകൾ കൃത്യമായി വിലയിരുത്താതെ എടുത്തുചാടി gold loan apply ചെയ്യുന്നത് ഭാവിയിൽ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കാൻ ഇടയാക്കും.
Content Highlights: Gold prices in Kerala recorded a further decline today, dropping by Rs 520 per sovereign. The rate for one gram of 22-karat gold stands at Rs 13,015. Meanwhile, 18-karat gold prices also registered a drop, with a sovereign now priced at Rs 85,200.

