Connect with us

Ongoing News

ഐ എസ് എൽ സെമിയിൽ ഗോൾ രഹിത സമനില

രണ്ടാം ലെഗ് മത്സരം തിങ്കളാഴ്ച കൊൽക്കത്തയിൽ

Published

|

Last Updated

ഹൈദരാബാദ് | തുടർച്ചയായ രണ്ടാം തവണയും ഐ എസ് എൽ ചാമ്പ്യൻഷിപ്പ് നേട്ടത്തിലേക്ക് അടുക്കാൻ ഹൈദരാബാദ് എഫ് സിയും സീസണിലെ മികച്ച ഫോമിൽ പന്ത് തട്ടുന്ന എ ടി കെ മോഹൻ ബഗാനും നേർക്കുനേർ കളത്തിലെത്തിയപ്പോൾ ഗോൾ രഹിതസമനില.

കഴിഞ്ഞ സീസണിൽ സെമിയിലേറ്റ പരാജയത്തിന് കണക്ക് തീർക്കാൻ എ ടി കെയും അതേ എതിരാളികളെ വീണ്ടും തോൽപ്പിച്ച് കലാശപ്പോരിന് ഇറങ്ങാൻ ഹൈദരാബാദും തുനിഞ്ഞെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

രണ്ടാം ലെഗ് മത്സരം തിങ്കളാഴ്ച നടക്കും.

Latest