Connect with us

uefa qualifier

ക്രിസ്റ്റ്യാനോ ഇല്ലാതെ ഗോള്‍ മഴ തീര്‍ത്ത് പറങ്കിപ്പട; തകര്‍ത്തത് ലക്‌സംബര്‍ഗിനെ

ഒമ്പത് ഗോളിന് ലക്‌സംബര്‍ഗിനെയാണ് പോര്‍ച്ചുഗല്‍ നിലംപരിശാക്കിയത്.

Published

|

Last Updated

ഫാറോ | യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയില്ലാതെ പോര്‍ച്ചുഗലിന് വമ്പന്‍ ജയം. എതിരില്ലാത്ത ഒമ്പത് ഗോളിന് ലക്‌സംബര്‍ഗിനെയാണ് പോര്‍ച്ചുഗല്‍ നിലംപരിശാക്കിയത്. ഗോണ്‍സാലോ റാമോസ്, ഗോണ്‍സാലോ ഇനാഷ്യോ, ഡിയോഗോ ജോതാ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി.

റിക്കാര്‍ഡോ ഹോര്‍ത, ബ്രൂണോ ഫെര്‍ണാണ്ടസ്, ജോവോ ഫെലിക്‌സ് എന്നിവര്‍ ഒന്നുവീതം ഗോളുകളും നേടി. നേരത്തേ എട്ട് ഗോള്‍ ജയമാണ് പോര്‍ച്ചുഗലിന്റെ റെക്കോര്‍ഡ്. 1994, 99 വര്‍ഷങ്ങളില്‍ ലീഷ്റ്റന്‍സ്റ്റീന്‍, 2003ല്‍ കുവൈത്ത് എന്നിവക്കെതിരെയായിരുന്നു ഈ നേട്ടങ്ങള്‍.

ഗ്രൂപ്പ് ജെ മത്സരത്തില്‍ മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ് ക്രിസ്റ്റ്യാനോ. മറ്റ് മത്സരങ്ങളില്‍ ഐസ്ലാന്‍ഡ്, വെയ്ല്‍സ്, സ്ലൊവേക്യ എന്നിവ ജയിച്ചു.

Latest