Connect with us

പരിസ്ഥിതി

ഇവർ ഇവിടം തളിരണിയിക്കുകയാണ്...

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും ജൈവ വൈവിധ്യം തിരിച്ചു കൊണ്ടുവരാനും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വലിയ രീതിയിൽ വനം വെ ച്ചുപിടിപ്പിക്കുകയാണ്. ഭൂമിയെ ആകെ പച്ചപ്പിൽ മൂടാൻ വർഷങ്ങൾ അനവധി വേണമായിരിക്കാം. അതൊരു സ്വപ്നമായി അവശേഷിക്കുകയുമാകാം. പക്ഷേ, വിവിധ രാജ്യങ്ങൾ കൈക്കൊണ്ട വനവത്കരണ പദ്ധതികൾ ഓരോ പരിസ്ഥിതിസ്നേഹിയെയും പച്ചപ്പിനെ സ്നേഹിക്കുന്ന സാധാരണക്കാരേയും ആഹ്ലാദത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ലോകം പച്ചയുടെ അതിരുകൾ തിരിച്ചുപിടിക്കുന്ന വിശേഷങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണ്.

Published

|

Last Updated

റ്റെന്നുമില്ലാത്ത വിധത്തിലേക്കാണ് കാര്യങ്ങളുടെ കിടപ്പ്. ലോകത്തെയാകെ കാലാവസ്ഥാ വ്യതിയാനം മാറ്റിമറിച്ചിരിക്കുകയാണ്. താപനിലയിലും കാലാവസ്ഥാ പാറ്റേണിലും വൻതോതിലുള്ള വ്യതിയാനങ്ങളാണ് നടക്കുന്നത്. ഉഷ്ണ തരംഗങ്ങൾ, വരൾച്ച, മഞ്ഞുരുകൽ, കൃഷി നാശം, സമുദ്രനിരപ്പുയരൽ, വെള്ളപ്പൊക്കം… ഇങ്ങനെ പ്രത്യാഘാതങ്ങൾ നിരവധിയാണ്. ഇതു മൂലം മനുഷ്യന്റെ ആരോഗ്യ പ്രശ്നങ്ങൾ വേറെയും.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും ജൈവ വൈവിധ്യം തിരിച്ചു കൊണ്ടുവരാനും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വലിയ രീതിയിൽ വനം വെ ച്ചുപിടിപ്പിക്കുകയാണ്. ഭൂമിയെ ആകെ പച്ചപ്പിൽ മൂടാൻ വർഷങ്ങൾ അനവധി വേണമായിരിക്കാം. അതൊരു സ്വപ്നമായി അവശേഷിക്കുകയുമാകാം. പക്ഷേ, വിവിധ രാജ്യങ്ങൾ കൈക്കൊണ്ട വനവത്കരണ പദ്ധതികൾ ഓരോ പരിസ്ഥിതിസ്നേഹിയെയും പച്ചപ്പിനെ സ്നേഹിക്കുന്ന സാധാരണക്കാരേയും ആഹ്ലാദത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ലോകം പച്ചയുടെ അതിരുകൾ തിരിച്ചുപിടിക്കുന്ന വിശേഷങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണ്.

“ദി ഗ്രേറ്റ് ചൈനാ ഗ്രീൻ വാൾ’

വൻമതിലിന്റെ പേരിലാണ് ചൈനയുടെ അദ്ഭുതാകർഷണമെങ്കിൽ ഇന്നത് മറ്റൊരു വൻമതിലിലേക്ക് വഴി മാറിയിരിക്കുകയാണ്. ‘ദ ഗ്രേറ്റ് ഗ്രീൻവാൾ’ ഇതാണ് പുതിയ ആ മതിൽ! മരുഭൂമിയിൽ നിന്നുമുള്ള മണൽക്കാറ്റിനെ മരങ്ങൾകൊണ്ടുള്ള മതിൽകൊണ്ട് തടഞ്ഞുനിർത്തുകയാണ് ചൈന. ആ മരങ്ങൾ മുഴുവനും സ്വതന്ത്രമായി ഓരോ ഒറ്റമരക്കാടായി നിന്നുകൊണ്ട് വലിയൊരു കാട് രൂപം പ്രാപിച്ചിരിക്കുന്നു. 1978ലാണ് ത്രീ നോർത്ത് ഷെൽട്ടർബെൽറ്റ് ഫോറസ്റ്റ് പ്രോഗ്രാം (TSFP) എന്ന ബൃഹത് പദ്ധതി നിലവിൽ വരുന്നത്. 46 വർഷം നീണ്ടുനിന്ന ചൈനയുടെ വിസ്മയ പദ്ധതി. ഈ വിവരമറിഞ്ഞ് ലോകമാകെ കോരിത്തരിച്ചിരിക്കുകയാണ്.

അല്ലെങ്കിലും പച്ചപ്പിന്റെ കുളിരിൽ ആരാണ് അദ്ഭുതപ്പെടാത്തത്? മരുഭൂമിയുടെ കടന്നുകയറ്റത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ 3,046 കിലോമീറ്റർ വിസ്തൃതിയിലാണ് ചൈനക്കാർ മരങ്ങൾ നട്ടുപിടിപ്പിച്ചത്. മൂന്ന് കോടി ഹെക്ടറിലധികം പ്രദേശത്ത് ഇങ്ങനെ മരങ്ങൾ നട്ടുപിടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ന് ചൈനയുടെ വനവിസ്തൃതി 25 ശതമാനത്തിനു മുകളിൽ എത്തിയിട്ടുണ്ട്. 1949 ൽ ഇത് 10 ശതമാനം മാത്രം ആയിരുന്നു. ഡ്രോൺ വഴി വിത്ത് വിതയ്ക്കൽ, AI ഉപയോഗിച്ച് മരങ്ങളുടെ ആരോഗ്യം നോക്കൽ എന്നിങ്ങനെ വനവത്കരണം ദ്രുതഗതിയിലാണവിടെ. 2050 ആകുമ്പോഴേക്കും ലക്ഷക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കുക. ഗോബി മരുഭൂമിയുടെ വ്യാപനം തടയുക ഒക്കെ ചൈനയുടെ ലക്ഷ്യങ്ങളിൽ ചിലതാണ്.

സഊദി അറേബ്യയും പച്ചപ്പിന്റെ ലോകത്താണ്

77 ലധികം പദ്ധതികളാണ് സഊദിയിൽ മാത്രം വനവത്കരണത്തിനായി ആരംഭിച്ചത്. പദ്ധതിക്കായി വൻനിക്ഷേപമാണ് മാറ്റിവെച്ചിരിക്കുന്നത്. 2021ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പദ്ധതിയാണ് സഊദി ഗ്രീൻ ഇനിഷ്യേറ്റീവ് (Saudi Green Initiative – SGI) എന്ന ലോകം ഉറ്റുനോക്കുന്ന ഈ പദ്ധതി. സഊദി വിഷൻ 2030ന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. 2060 ഓടെ കാർബൺ ന്യൂട്രാലിറ്റി (net-zero emissions) കൈവരിക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് (Green Economy) മാറാനും സഊദി പ്ലാൻ തയ്യാറാക്കി വെച്ചിട്ടുണ്ട്.

ആഫ്രിക്കക്കും ഉണ്ട് ഒരു ഹരിത മതിൽ സ്വപ്നം

യൂനിയൻ Great Green Wall of Africa എന്നാണിത് അറിയപ്പെടുന്നത്. സഹാറയുടെ തെക്ക് 8000 കി. മീ. നീളത്തിൽ മരങ്ങൾ കൊണ്ടൊരു സുരക്ഷാ ഭിത്തി. 2030-ഓടെ 10 കോടി ഹെക്ടർ ആണ് ലക്ഷ്യമിടുന്നത്.

സെനഗൽ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ 18 ശതമാനത്തിലധികം ഈ പദ്ധതി പൂർത്തിയായി. 90 ലക്ഷം പേർക്ക് തൊഴിൽ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വടക്കേ ആഫ്രിക്കയിലുടനീളം പച്ചപ്പും ഉത്പാദനക്ഷമതയുമുള്ള ഭൂപ്രകൃതി ഉണ്ടാക്കിയെടുത്തും ജലശേഖരണ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിച്ചും ഹരിത സംരക്ഷണ മാർഗമൊരുക്കിയും തദ്ദേശീയ ഭൂവിനിയോഗ സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തിയും ആഫ്രിക്കൻ പച്ച മതിൽ പദ്ധതി പുരോഗമിക്കുകയാണ്.

2007ൽ ആഫ്രിക്കൻ യൂനിയനാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സഹേലിലെ മരുഭൂമീകരണത്തെ ചെറുക്കുന്നതിനും സഹാറ മരുഭൂമിയുടെ വികാസം തടയുന്നതിനുമുള്ള ഒരു മാർഗമായിട്ടാണ് ഇത് വിഭാവനം ചെയ്തതെങ്കിലും ജിബൂട്ടി മുതൽ സെനഗൽ വരെയുമായി സഹേലിൽ മുഴുവൻ വ്യാപിച്ചുകിടക്കുന്ന മരങ്ങളുടെ ഒരു വൻമതിൽ നട്ടുപിടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ വടക്കു-പടിഞ്ഞാറൻ ആഫ്രിക്കയിലെ രാജ്യങ്ങളെക്കൂടി ഉൾക്കൊള്ളുന്നതിനായി പ്രോഗ്രാം വികസിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.

ആമസോൺ വനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ?

ലോകം ഉറ്റുനോക്കുന്ന വാർത്തയാണിത്. ആശ്വാസകരമായ ആ വാർത്ത ബ്രസീലിൽ നിന്ന് വരുന്നുണ്ട്. “Amazon Reforestation’ എന്നാണ് പദ്ധതിയുടെ പേര്. 2030 ഓടെ 1200 കോടി ഹെക്ടർ ആമസോൺ വനം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. 2024 – 2025ൽ പദ്ധതി മൂലം ആമസോണിൽ വനനശീകരണം 55 ശതമാനം കുറച്ചു എന്ന് അധികൃതർ അവകാശപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, നശിച്ച സ്ഥലത്ത് “മിയാവാക്കി’ രീതിയിൽ (കുറഞ്ഞ സ്ഥലത്ത് തിങ്ങി വളരുന്ന മരങ്ങൾ ) മൂന്ന് വർഷം കൊണ്ട് കാട് വളർത്തുകയും ചെയ്യുന്നു. ആമസോൺ വനവത്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ചിലതിതാണ്. ജൈവവൈവിധ്യം നിലനിർത്തുന്നതിനും അത് വർധിപ്പിക്കുന്നതിനും ഏറെ ശ്രമിക്കുന്നു. കാർബൺ വേർതിരിക്കുന്നതിനും, ജലചക്രം ശക്തിപ്പെടുത്തുന്നതിനുമായി തദ്ദേശീയവർഗങ്ങൾ സംരക്ഷിക്കാൻ ഈ പദ്ധതികൾ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുമുണ്ട്.

ഇന്ത്യക്കുമുണ്ട് ലക്ഷ്യങ്ങൾ

ലോകം മുഴുവൻ വനവത്കരണത്തിന്റെ പച്ചത്തുരുത്തിലേക്ക് പദ്ധതികളുമായി മുന്നേറുമ്പോൾ ഇന്ത്യയും ഒട്ടും പിന്നിലല്ല. കുറഞ്ഞുവരുന്ന വനവിസ്തൃതി സംരക്ഷിക്കുക, പുനഃസ്ഥാപിക്കുക, വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലൂന്നി വനവത്കരണത്തിലൂടെയും ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിലൂടെയും കാലാവസ്ഥാ വ്യതിയാനത്തോട് നമ്മളും പ്രതികരിക്കുന്നുണ്ട്. 2014 ഫെബ്രുവരിയിൽ ആരംഭിച്ച നാഷനൽ മിഷൻ ഫോർ എ ഗ്രീൻ ഇന്ത്യ (GIM), നമ്മുടെ നാഷനൽ ആക്്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് (NAPCC) പ്രകാരമുള്ള എട്ട് പ്രധാന ദൗത്യങ്ങളിൽ ഒന്നാണ്. 10 വർഷത്തിനുള്ളിൽ 10 ദശലക്ഷം ഹെക്ടർ പ്രദേശം മെച്ചപ്പെടുത്തുക തന്നെയാണ് ലക്ഷ്യം.

ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്ന ആരവല്ലി പർവതനിരയ്ക്ക് ചുറ്റും 1,400 കിലോമീറ്റർ നീളവും അഞ്ച് കിലോമീറ്റർ വീതിയുമുള്ള ഒരു ഗ്രീൻ ബെൽറ്റ് ബഫർ സൃഷ്ടിക്കുന്ന പദ്ധതിയും നിലവിലുണ്ട്. താർ മരുഭൂമിയുടെ കിഴക്കോട്ടുള്ള വർധിച്ചുവരുന്ന വളർച്ചയും അതുമൂലം ഉണ്ടാവുന്ന ഭൂമിയുടെ നശീകരണവും പരിഹരിക്കും. ഇന്ത്യയുടെ ഹരിത മതിലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്.

പോർബന്തർ മുതൽ പാനിപ്പത്ത് വരെ ആസൂത്രണം ചെയ്യുന്ന ഗ്രീൻ ബെൽറ്റ്, ആരവല്ലി കുന്നിന്റെ ഭാഗങ്ങളിലെ വനവത്കരണത്തിലൂടെ കടന്നു ചെന്ന് നശിച്ച ഭൂമി പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. പശ്ചിമ ഇന്ത്യയിലെയും പാകിസ്ഥാനിലെയും മരുഭൂമികളിൽ നിന്ന് വരുന്ന പൊടിക്ക് ഇത് ഒരു തടസ്സമായും പ്രവർത്തിക്കുന്നു. 2030-ഓടെ ആയിരക്കണക്കിന് ഹെക്ടർ വനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നു. “GIM’ ആണ് ഇതിന്റെ കേന്ദ്ര പദ്ധതി.

ഗ്രീൻ ഇന്ത്യ പദ്ധതി കേരളത്തിലുമുണ്ട്. കേന്ദ്ര പദ്ധതിയുടെ ഘടകം. കേരളം വനവിസ്തൃതി 54.7% ആയി നിലനിർത്തുന്ന സംസ്ഥാനമാണെങ്കിലും കാലാവസ്ഥാ വ്യതിയാനം, ഉരുൾപൊട്ടൽ, ഏകവിള തോട്ടങ്ങൾ എന്നിവ മൂലം കാട് പുനഃസ്ഥാപിക്കാൻ വലിയ പദ്ധതികൾ തന്നെ വേണം. ഭൂമിയാകെ മരങ്ങൾ തളിർക്കുമ്പോൾ കൈവിട്ടു കൊണ്ടിരിക്കുന്ന കാലാവസ്ഥയെ തിരിച്ചുപിടിക്കാം എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ലോകം. പുതു തലമുറയെ അതിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് നമുക്കും നീങ്ങാം. കാടു നന്നായാൽ നാടു നന്നാകുമെന്ന അനുഭവ ചൊല്ലിൽ ഉറച്ചു വിശ്വസിക്കാം.

Content Highlights:
Countries worldwide are launching massive afforestation projects like Chinas Great Green Wall and the Saudi Green Initiative to combat climate change and desertification. These long term environmental programs utilize advanced technologies like AI and drones to monitor forest health and accelerate tree planting. From the Amazon to India nations are actively restoring biodiversity and expanding green cover to ensure a sustainable future for the next generation.

 

Latest