Connect with us

National

വേദിയില്‍ നിന്ന് പോകൂ; കോണ്‍ഗ്രസ് നേതാവ് വിജേന്ദര്‍ സിങ്ങിനോട് ഗുസ്തി താരങ്ങള്‍

പ്രതിഷേധത്തില്‍ രാഷ്ട്രീയം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് താരങ്ങള്‍ വിജേന്ദറിനോട് വേദി വിടാന്‍ ആവശ്യപ്പെട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി| മുന്‍ ബോക്സിങ് താരവും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിങ്ങിനോട് വേദിയില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങള്‍. ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെ വനിതാ താരങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് വേദിയില്‍ നിന്ന് പോകാന്‍ താരങ്ങള്‍ ആവശ്യപ്പെട്ടത്. പ്രതിഷേധത്തില്‍ രാഷ്ട്രീയം ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു വിജേന്ദര്‍ സിങ്ങിനോട് വേദിയില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഇന്നാണ് വിജേന്ദര്‍ സിങ്ങ് ജന്തര്‍മന്തറിലെത്തിയത്. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചൂഷണത്തിനെതിരെ പ്രതികരിക്കുന്ന താരങ്ങള്‍ക്ക് പിന്തുണയുമായാണ് താന്‍ എത്തിയതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ഇന്നലെ പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ചുവന്ന സി.പി.എം. നേതാവ് വൃന്ദാ കാരാട്ടിനോടും വേദി വിടാന്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഇത് അത്ലറ്റുകളുടെ പ്രതിഷേധമാണെന്നും പറഞ്ഞായിരുന്നു വൃന്ദാ കാരാട്ടിനോട് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ബജ്റംഗ് പൂനിയ വേദിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്.