Connect with us

director geo baby

ജിയോബേബിയെ അപമാനിച്ച സംഭവം; ഫാറൂഖ് കോളജില്‍ എസ് എഫ് ഐ സാംസ്‌കാരിക കൂട്ടായ്മ ഇന്ന്

സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ജിയോ ബേബിയുടെ തീരുമാനം

Published

|

Last Updated

കോഴിക്കോട് | സംവിധായകന്‍ ജിയോ ബേബിയെ കോഴിക്കോട് ഫാറൂഖ് കോളജിലെ പരിപാടിക്ക് ക്ഷണിച്ച ശേഷം അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിക്കും.

സംവിധായകന്‍ ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എസ് എഫ് ഐയുടെ പരിപാടി. കോളജിന് മുന്നില്‍ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നുമണിക്കാണു പരിപാടി. ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ച ശേഷം കോഴിക്കോട് എത്തിയപ്പോഴാണ് തന്നെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്ന് ജിയോ ബേബി ആരോപിച്ചിരുന്നു.

സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ജിയോ ബേബിയുടെ തീരുമാനം. നാളെ എസ് എഫ് ഐ യൂനിയന്‍ മടപ്പള്ളി കോളജില്‍ സംഘടിപ്പിക്കുന്ന മാച്ചിനാരി ഫെസ്റ്റില്‍ ജിയോ ബേബി പങ്കെടുക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അറിയിച്ചു.

 

Latest