Connect with us

joju george- congress issue

ജോജു വിഷയത്തില്‍ പ്രതികരിക്കാത്ത സിനിമാ സംഘടനക്കെതിരെ ഗണേശ് കുമാര്‍

എ എം എം എ ജന. സെക്രട്ടറി ഇടവേള ബാബുവിനെ അദ്ദേഹം പേരെടുത്ത് വിമര്‍ശിച്ചു.

Published

|

Last Updated

കൊല്ലം | നടൻ ജോജു ജോര്‍ജിനെതിരായ അതിക്രമത്തില്‍ താര സംഘടനയായ എ എം എം എ മൗനം പാലിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേശ് കുമാര്‍ എം എല്‍ എ. കൂട്ടത്തിലൊരാള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദമായിരുന്നത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

എ എം എം എ ജന. സെക്രട്ടറി ഇടവേള ബാബുവിനെ അദ്ദേഹം പേരെടുത്ത് വിമര്‍ശിച്ചു. ഇന്ധന വില വര്‍ധനക്കെതിരായ കോണ്‍ഗ്രസിന്റെ റോഡ് തടയല്‍ സമരത്തെ ചോദ്യം ചെയ്ത ജോജുവിന്റെ വാഹനം സമരക്കാര്‍ അടിച്ചുതകര്‍ത്തിരുന്നു. റോഡില്‍ രൂക്ഷമായ വാക്കേറ്റമുണ്ടാകുകയും ചെയ്തു.