Connect with us

Kuwait Entry

ആഗസ്ത് 22മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു കുവൈത്തിലേക്കു നേരിട്ട് പ്രവേശിക്കാം

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എത്തുന്നവര്‍ ഒരാഴ്ചത്തെ ഹോം കൊറന്റൈന്‍ അനുഷ്ഠിക്കണം

Published

|

Last Updated

കുവൈത്ത് സിറ്റി | ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കു ആഗസ്ത് 22 ഞായറാഴ്ച മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ഇനി പറയുന്ന വ്യവസ്ഥകള്‍ പ്രകാരമാണ് ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് യാത്രക്കാര്‍ക്കു പ്രവേശനം അനുവദിക്കുക.

കുവൈത്ത് അംഗീകൃതമായ വാക്‌സിനുകളുടെ നിശ്ചിത ഡോസ് പൂര്‍ത്തിയാകുക, ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂണ്‍ ആപ്പില്‍ യാത്രക്കാരന്റെ സ്റ്റാറ്റസ് പച്ച ആയിരിക്കുക, 72 മണിക്കൂര്‍ സാധുതയു ള്ള പി സി ആര്‍ സര്‍ട്ടിഫിക്കേറ്റ്, കുവൈത്ത് മുസാഫിര്‍ ഷിലോനക്ക് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുക.

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എത്തുന്നവര്‍ ഒരാഴ്ചത്തെ ഹോം കൊറന്റൈന്‍ അനുഷ്ഠിക്കണം.
കൊറോണ വൈറസ് ബാധ ആരംഭിച്ച ശേഷം ഈ വര്‍ഷം ഫെബ്രുവരി എഴിനാണ് രണ്ടാം തവണയും കുവൈത്ത് വിമാന താവളം അടച്ചു പൂട്ടിയത്. ആഗസ്ത് ഒന്ന് മുതല്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന നിരോധനം പിന്‍വലിച്ചെങ്കിലും ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം സംബന്ധിച്ചു അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതോടെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യ ക്കാരുടെ തിരിച്ചു വരവിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്

 

Latest