Connect with us

Kerala

കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍

വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് ആനുകൂല്യം അനുവദിക്കുന്നത്. പ്രിയദര്‍ശിനി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് ആനുകൂല്യം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശിനി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.

സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സര്‍ക്കാറിന് 750-800 കോടി രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടാവും. ഈ നഷ്ടം നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യു ഡി എഫ് തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര.

ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് സൗജന്യം നടപ്പിലാക്കുന്നത്. സ്റ്റേറ്റ് അറ്റോര്‍ണിയായി അനൂപ് വി നായരെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

 

---- facebook comment plugin here -----

Latest