വിഴിഞ്ഞം സമരത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. സമരം കാരണമുണ്ടായ നഷ്ടം സമരക്കാരില്‍ നിന്നുതന്നെ ഈടാക്കണമെന്ന നിര്‍മാണ കമ്പനി വിസിലിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപതയില്‍ നിന്നാണ് നഷ്ടം ഈടാക്കുക. സമരം കാരണം 200 കോടി രൂപക്കും മുകളില്‍ നഷ്ടമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്.
വീഡിയോ കാണാം







