Connect with us

Kasargod

കാസർകോട് പാണത്തൂരിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർ മരിച്ചു

അഞ്ച് പേർക്ക് പരുക്കേറ്റു.

Published

|

Last Updated

കാഞ്ഞങ്ങാട് | കാസർകോട് പാണത്തൂരിൽ പനത്തടി വില്ലേജിലെ പരിയാരത്ത് മരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ലോഡിംഗ് തൊഴിലാളികളും പാണത്തൂർ കുണ്ടുപള്ളി സ്വദേശികളുമായ മോഹനൻ (40), ബാബു (45), വെങ്കപ്പു (47), നാരായണൻ (50) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

---- facebook comment plugin here -----

Latest