Connect with us

National

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ്

Published

|

Last Updated

മുംബൈ  | മഹാരാഷ്ട്രയിലെ പൈധോണിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. അബ്ദുള്ള ഡോകാഡിയ (40), ഭാര്യ നസ്‌റീന്‍ ഡോകാഡിയ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്.

ഏപ്രില്‍ 25 ന് രാത്രി ബന്ധുക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒന്പത് പേര്‍ ബിരിയാണി കഴിച്ചു. അതിനുശേഷം ബന്ധുക്കള്‍ മടങ്ങി. ഏപ്രില്‍ 26 ന് പുലര്‍ച്ചെ നാല് പേരും തണ്ണിമത്തന്‍ കഴിച്ചിരുന്നു. കടുത്ത ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം ഡോക്ടറെ കണ്ടിരുന്നുവെങ്കിലും ചികിത്സക്കിടെ നാല് പേരും മരിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.

 

Latest