Connect with us

Kerala

കാസര്‍കോട് നാലരവയസുകാരനെ പാമ്പ് കടിച്ചു: നില ഗുരുതരം

വീടിന് സമീപത്ത് നിന്ന് പന്ത് കളിക്കുകയായിരുന്നു കുട്ടി

Published

|

Last Updated

കാസര്‍കോട്| കാസര്‍കോട് എളേരിത്തട്ടില്‍ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേ ഐ സി യുവിലേക്ക് മാറ്റി.

ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്ത് നിന്ന് പന്ത് കളിക്കുകയായിരുന്നു കുട്ടി. അതിനിടയില്‍ പന്ത് വീടിന് അടുത്തുള്ള പറമ്പിലേക്ക് പോവുകയും പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയെ പാമ്പ് കടിക്കുകയുമായിരുന്നു. ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിലഗുരുതരമായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest