Connect with us

Milad 2021

കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനം പത്തിന്

Published

|

Last Updated

കോഴിക്കോട് | കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനം ഈ മാസം പത്തിന് സമുചിതമായി ആചരിക്കാൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ആചരണത്തിന്റ ഭാഗമായി യൂനിറ്റുകളിൽ സുബ്ഹിക്ക് ശേഷം സംഘടിതമായി മൗലിദ് പാരായണത്തിന് ശേഷം പതാക ഉയർത്തും. തുടർന്ന് വിദ്യാലയങ്ങൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയവ ശുചീകരിക്കും. റബീഇന് വരവേൽപ്പ് നൽകുന്ന സന്ദേശ പ്രചാരണം, മധുര പലഹാര വിതരണം തുടങ്ങിയവയും നടത്തും.

ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്കെ കെ അഹ്്മദ് കുട്ടി മുസ്്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഖലീലുൽ ബുഖാരി, പേരോട് അബ്്ദുർറഹ്്മാൻ സഖാഫി, വണ്ടൂർ അബ്്ദുർറഹ്്മാൻ ഫൈസി, മാരായമംഗലം അബ്്ദുർറഹ്്മാൻ ഫൈസി, സി മുഹമ്മദ് ഫൈസി, സി പി മൂസ ഹാജി, എൻ അലി അബ്്ദുല്ല, സി പി സൈതലവി, പ്രൊഫ. യു സി മജീദ്, മജീദ് കക്കാട് സംബന്ധിച്ചു.