Connect with us

Kerala

ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ കെ ഷാജു സി പി എമ്മിലേക്ക് മടങ്ങുന്നു

ഈ മാസം 12 ന് ആലപ്പുഴയില്‍ നടക്കുന്ന സി പി എം സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഷാജുവിനെ സ്വീകരിക്കും.

Published

|

Last Updated

ചാരുംമൂട് | മുന്‍ എം എല്‍ എയും ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ കെ ഷാജു സി പി എമ്മിലേക്ക് മടങ്ങുന്നു. ഈ മാസം 12 ന് ആലപ്പുഴയില്‍ നടക്കുന്ന സി പി എം സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഷാജുവിനെ സ്വീകരിക്കും. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ രംഗത്തെത്തിയ ഷാജു, 1980-ല്‍ വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിയുകയും സി പി എമ്മില്‍ അംഗമാകുകയും ചെയ്തു. കെ ആര്‍ ഗൗരിയമ്മയെ സി പി എം പുറത്താക്കിയപ്പോള്‍ ജെ എസ് എസില്‍ ചേര്‍ന്നു. 2001ലും 2006ലും പന്തളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജെ എസ് എസ്‌നെ പ്രതിനിധീകരിച്ച് എം എല്‍ എയായി. ഗൗരിയമ്മ യു ഡി എഫ് വിട്ടപ്പോള്‍ ഒപ്പം പോകാതെ കോണ്‍ഗ്രസില്‍ ചേരുകയും 2011ല്‍ മാവേലിക്കരയില്‍ നിന്നും 2016ല്‍ അടൂരില്‍ നിന്നും മത്സരിച്ചു പരാജയപ്പെടുകയും ചെയ്തു.

ആറ് മാസം മുമ്പ് വരെ ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം. കൊടിക്കുന്നില്‍ സുരേഷുമായി അഭിപ്രായ ഭിന്നതയിലായിരുന്ന ഷാജു, കോണ്‍ഗ്രസ് പുനസ്സംഘടനയില്‍ തന്നെ തഴഞ്ഞെന്നാരോപിച്ചാണ് സി പി എമ്മിനൊപ്പം ചേരുന്നത്.

 

---- facebook comment plugin here -----

Latest