Connect with us

International

കുവൈത്തില്‍ ഹെറോയിന്‍ കൈവശം വെച്ച വിദേശി പിടിയില്‍

നേപ്പാള്‍ സ്വദേശിയാണ് ഇദ്ദേഹം. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോള്‍ അഞ്ച് ബാഗ് ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു.

Published

|

Last Updated

കുവൈത്ത് സിറ്റി| കുവൈത്തില്‍ ഹെറോയിന്‍ കൈവശം വെച്ച വിദേശിയെ പിടികൂടി. ഹവല്ലി ഏരിയയില്‍ പട്രോളിങ്ങിനിറങ്ങിയ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരാണ് വിജനമായ സ്ഥലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് ഇയാളെ പിടികൂടിയത്.

നേപ്പാള്‍ സ്വദേശിയാണ് ഇദ്ദേഹം. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോള്‍ അഞ്ച് ബാഗ് ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് വാങ്ങാനെത്തുന്നയാളെ കാത്ത് വാഹനത്തില്‍ ഇരിക്കുന്നതിനിടെയാണ് പിടിയിലായത്. തുടരന്വേഷണത്തിനായി ഇയാളെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറി.