Connect with us

manish sisodia

മനീഷ് സിസോദിയക്ക് വിദേശ യാത്രാ വിലക്ക്, ലുക്കൗട്ട് നോട്ടീസ്

മദ്യ നയ ലംഘനവുമായി ബന്ധപ്പെട്ട് സി ബി ഐ സിസോദിയക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വിദേശ യാത്ര വിലക്കി. സിസോദിയക്കും മറ്റ് 12 പേര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യ നയ ലംഘനവുമായി ബന്ധപ്പെട്ട് സി ബി ഐ സിസോദിയക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡല്‍ഹി എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സിസോദിയയുടെ വസതിയില്‍ സി ബി ഐ പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച മറ്റ് 31 ഇടങ്ങളില്‍ റെയ്ഡ് നടത്തി. അഴിമതി, ഗൂഢാലോചന, കണക്കില്‍ കള്ളക്കളി അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്.

Latest