Connect with us

food poison

കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷ ബാധ; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് പെരുമണ്ണയിലുള്ള സ്വകാര്യ വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് വിഷ ബാധയേറ്റത്

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷ ബാധ. പതിനഞ്ചോളം പേര്‍ക്ക് വിഷ ബാധയെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഏഴ് പേരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

കോഴിക്കോട് പെരുമണ്ണയിലുള്ള സ്വകാര്യ വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് വിഷ ബാധയേറ്റത്. ഇന്നലെ ഉച്ചക്ക് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷ ബാധയേറ്റതെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. എന്നാല്‍, ഇവിടെ നിന്ന് ഇരുന്നൂറോളം പേര്‍ ഭക്ഷണം കഴിച്ചുവെന്നും ഇതില്‍ വളരെക്കുറച്ച് പേര്‍ക്ക് മാത്രം എങ്ങനെയാണ് വിഷ ബാധയുണ്ടായതെന്ന് അറിയില്ലെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest