Ongoing News
പൈലറ്റുമാർ തമ്മിൽ തർക്കം; ഒരു പൈലറ്റിന് കുത്തേറ്റു?; ഫ്ളൈ ദുബൈ വിമാനത്തിനുള്ളിൽ അരങ്ങേറിയത് ഭീതിജനകമായ സംഭവങ്ങൾ
പൈലറ്റിന് കുത്തേറ്റതോടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വെറും 30 സെക്കൻഡിനുള്ളിൽ 14,000 അടിയിലധികം താഴേക്ക് വിമാനം പതിക്കുകയും ചെയ്തു.
ദുബായ് | ദുബൈയിൽ നിന്ന് ഇസ്റാഈലിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായ് (flydubai) എഫ് ഇസഡ് 1073 (FZ1073) ബോയിംഗ് 737 മാക്സ് വിമാനം അടിയന്തിരമായി സഊദിയിൽ ഇറക്കിയത് വിമാനത്തിനുള്ളിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതിനെ തുടർന്നെന്ന് റിപ്പോർട്ടുകൾ. യാത്രയ്ക്കിടെ കോക്ക്പിറ്റിൽ വെച്ച് പൈലറ്റുമാർ തമ്മിൽ രൂക്ഷമായ തർക്കവും കയ്യാങ്കളിയും നടന്നതായി യാത്രക്കാരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തർക്കത്തിനിടെ ഒരു പൈലറ്റിന് പോക്കറ്റ് കത്തികൊണ്ട് കുത്തേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
പൈലറ്റിന് കുത്തേറ്റതോടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വെറും 30 സെക്കൻഡിനുള്ളിൽ 14,000 അടിയിലധികം താഴേക്ക് വിമാനം പതിക്കുകയും ചെയ്തു. വലിയ നിലവിളികളും പരിഭ്രാന്തിയുമാണ് വിമാനത്തിനുള്ളിൽ ഉയർന്നത്. കോക്ക്പിറ്റ് തുറന്നപ്പോൾ രക്തം കണ്ടതായും അക്രമിയെ സഹയാത്രികരും ക്രൂ അംഗങ്ങളും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തിയതായും യാത്രക്കാർ പറയുന്നു.

Also Readദുബൈ- ടെല്‍ അവീവ് ഫ്‌ലൈ ദുബൈ വിമാനത്തിന് സഊദിയില്‍ അടിയന്തര ലാന്റിങ്; വിമാനം ഹൈജാക്ക് ചെയ്തതാണെന്ന വാര്‍ത്ത തള്ളി ഇസ്‌റാഈല്‍ തുടർന്ന് അടിയന്തര സന്ദേശം നൽകിയ വിമാനം ജോർദാൻ വ്യോമാതിർത്തിയിൽ നിന്ന് ഗതിമാറ്റി സൗദി അറേബ്യയിലെ തബൂക് എയർപോർട്ടിൽ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. വിമാനത്തിനുള്ളിൽ അടിയന്തര സുരക്ഷാ മുന്നറിയിപ്പായ സ്ക്വാക്ക് 7500 (Squawk 7500) സന്ദേശം മുഴങ്ങിയതോടെ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്ന തരത്തിലുള്ള ആശങ്കകൾ ഉയർന്നിരുന്നു. തുടക്കത്തിൽ ഹൈജാക്ക് ഭീഷണിയാണെന്ന് സംശയിച്ചിരുന്നെങ്കിലും, പിന്നീട് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് ഇത് നിഷേധിച്ചു.
27 കുട്ടികൾ ഉൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Content Highlights
A flydubai flight from Dubai to Tel Aviv made an emergency landing in Saudi Arabia after a violent confrontation between pilots in the cockpit. Passengers helped restrain the attacker before the plane landed safely at Tabuk airport.

