Connect with us

Kerala

ഫ്‌ളക്‌സ് ബോര്‍ഡ്; സര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

രാഷ്ടീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ കണക്കുകള്‍ പ്രത്യേകം വേണമെന്നും എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും ഹൈക്കോടതി.

Published

|

Last Updated

കൊച്ചി | ഫ്‌ളക്‌സ് ബോര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കുന്നതില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്‌തെന്നതിന്റെ കണക്ക് ഹാജരാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയതില്‍ സിംഗിള്‍ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

രാഷ്ടീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ കണക്കുകള്‍ പ്രത്യേകം വേണമെന്നും എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

രാഷ്ട്രീയക്കാരുടെ മുഖം ബോര്‍ഡുകളില്‍ ഇല്ലാതായാല്‍ നിരത്തുകള്‍ മലീമസമാക്കുന്ന നടപടിയില്‍ മാറ്റം വരുമെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ള ബോര്‍ഡുകള്‍ ഇത്തരത്തില്‍ അനധികൃതമായി സ്ഥാപിക്കില്ലെന്ന് ഉത്തരവിറക്കാന്‍ കഴിയുമോയെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കേസ് പരിഗണിക്കുന്നത് ഈമാസം 18ലേക്ക് മാറ്റി.

 

---- facebook comment plugin here -----

Latest