Connect with us

Kerala

അല്‍പ്പമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറണം; കെ സി വേണുഗോപാലിനെതിരെ ഖാർഗെയുടെ വസതിക്ക് മുൻപിൽ ഫ്ലക്സ്

ചോറ് കഴിക്കുന്ന മലയാളിയെന്ന പേരിലാണ് ഫ്‌ലക്‌സ് വെച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| കെ സി വേണുഗോപാലിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിക്ക് മുന്‍പില്‍ ഫ്‌ലക്‌സ് ബോര്‍ഡ്. അല്‍പ്പമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടെങ്കില്‍ കെ സി മുഖ്യമന്ത്രി ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറണമെന്നും നയിച്ചവന്‍ തന്നെ നയിക്കട്ടെയെന്നും ചൂണ്ടിക്കാട്ടിയാണ് ഫ്‌ലക്‌സ്. ചോറ് കഴിക്കുന്ന മലയാളിയെന്ന പേരിലാണ് ഫ്‌ലക്‌സ് വെച്ചത്.

കണ്ണൂര്‍ സ്വദേശിയായ ശ്രീജയ് ആണ് ഫ്‌ലക്‌സ് സ്ഥാപിച്ചത്. താനൊരു കോണ്‍ഗ്രസ് അനുഭാവിയല്ലെന്നും ജനങ്ങള്‍ വോട്ട് ചെയ്തത് വി ഡി സതീശന് വേണ്ടിയാണെന്നും ശ്രീജയ് പ്രതികരിച്ചു. എംഎല്‍എമാര്‍ കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നത് അടുത്ത തവണയും സീറ്റ് കിട്ടാന്‍ വേണ്ടിയാണെന്നും ശ്രീജയ് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്.

Content Highlights:
A flex board criticizing KC Venugopal has been placed in front of Congress President Mallikarjun Kharge’s residence in Delhi. The board, placed by a Kannur native named Sreejay, demands that Venugopal withdraw from the Chief Ministerial race. This incident occurred while top Kerala Congress leaders were in the capital for crucial discussions regarding the next Chief Minister.

Latest