Uae
എയർ ഇന്ത്യ എക്‌സ്പ്രസ്സിൽ ടിക്കറ്റ് നിരക്കിൽ ഫ്ലാഷ് സെയിൽ
എയർലൈനിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് പ്രാഥമിക ചാനലുകൾ എന്നിവ വഴി ബുക്കിംഗ് നടത്താം.

ദുബൈ|എയർ ഇന്ത്യ എക്‌സ്പ്രസ് “ഫ്ലാഷ് സെയിൽ’ പ്രഖ്യാപിച്ചു. യു എ ഇക്കും ഇന്ത്യക്കുമിടയിൽ വിമാന സർവീസുകളിൽ പരിമിത കാലയളവിലേക്കാണെങ്കിലും നിരക്ക് കുറച്ചിട്ടുണ്ട്. എക്‌സ്പ്രസ് ലൈറ്റ് നിരക്കുകൾക്ക് 5,786 രൂപയിൽ (ദിർഹം 247.7) ആരംഭിക്കുന്നു. എക്‌സ്പ്രസ് വാല്യു നിരക്ക് 6,128 രൂപയിലും എക്‌സ്പ്രസ് ഫ്ലെക്‌സ് 7,041 രൂപയിലും തുടങ്ങും. ജൂലൈ 22, 24, 25 തീയതികളിലെ യാത്രകൾക്ക് ഈ പ്രത്യേക നിരക്കുകൾ സാധുവാണ്.
ടാറ്റാ എന്റർപ്രൈസസ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനവുമായ എയർ ഇന്ത്യ എക്‌സ്പ്രസ് 38 ആഭ്യന്തര വിമാനത്താവളങ്ങളെയും 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നു. ഗണ്യമായ എണ്ണം വിമാനങ്ങൾ സർവീസ് നടത്തുന്നു. ഇത് യു എ ഇക്കും ഇന്ത്യക്കും ഇടയിലുള്ള യാത്രക്കാർക്ക് ഒരു ജനപ്രിയ തിരഞ്ഞെടുപ്പാക്കി മാറുന്നു. 38 ആഭ്യന്തര വിമാനത്താവളങ്ങളെയും 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് 500-ലധികം പ്രതിദിന വിമാന സർവീസുകൾ എയർലൈൻ നടത്തുന്നുണ്ട്. 72 ബോയിംഗ് 737 വിമാനങ്ങളും 40 എയർബസ് എ 320 വിമാനങ്ങളും ഉൾപ്പെടെ 112 വിമാനങ്ങളാണ് ഇതിനുള്ളത്.
ഈ പരിമിതകാല ബുക്കിംഗുകൾ ഇന്ന് കൂടെ തുറന്നിരിക്കും. എയർലൈനിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് പ്രാഥമിക ചാനലുകൾ എന്നിവ വഴി ബുക്കിംഗ് നടത്താം.