Connect with us

National

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ആക്രമണപരമ്പരകള്‍ക്ക് പിന്നാലെ തീവ്രവാദികളോട് അനുഭാവമുള്ള 700 പേരെ തടവിലാക്കിയെന്ന് പോലീസ് അറിയിച്ചു. കശ്മീര്‍ താഴ്വരയിലെ ആക്രമണ ശൃംഖല തകര്‍ക്കാനാണ് ഇവരെ തടവിലാക്കിയതെന്നാണ് പോലീസ് പറയുന്നത്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചതെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. അതേസമയം അനന്ത്‌നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ആക്രമണപരമ്പരകള്‍ക്ക് പിന്നാലെ തീവ്രവാദികളോട് അനുഭാവമുള്ള 700 പേരെ തടവിലാക്കിയെന്ന് പോലീസ് അറിയിച്ചു. കശ്മീര്‍ താഴ്വരയിലെ ആക്രമണ ശൃംഖല തകര്‍ക്കാനാണ് ഇവരെ തടവിലാക്കിയതെന്നാണ് പോലീസ് പറയുന്നത്.

തുടര്‍ച്ചയായ ഭീകരാക്രമണങ്ങളില്‍ ഏഴ് സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷ സേന ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയത്. പൂഞ്ചില്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പീര്‍പഞ്ചാള്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. വനമേഖല വഴി ഭീകരരര്‍ നുഴഞ്ഞക്കയറ്റത്തിന് ശ്രമിക്കുന്നതായി ലഭിച്ച വിവരത്തെതുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത് .പ്രദേശത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്. മേഖല പൂര്‍ണ്ണമായി സൈന്യം വളഞ്ഞു. അനന്തനാഗിലും ബന്ദിപോറയില്‍ ഹാജിന്‍ പ്രദേശത്തും നടന്ന ഏറ്റുമുട്ടിലിലാണ് രണ്ട് ഭീകരെ വധിച്ചത്.