Connect with us

Kerala

എറണാകുളം വടുതലയില്‍ വീടിനുളളില്‍ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്

Published

|

Last Updated

കൊച്ചി| എറണാകുളം വടുതലയില്‍ വീടിനുളളില്‍ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗീതാ കുമാരി, അശ്വതി എസ്. നായര്‍ എന്നിവരും അശ്വതിയുടെ മൂന്ന് മക്കളുമാണ് മരിച്ചത്. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികളാണ് ഇവര്‍. ഇവര്‍ ചികിത്സയ്ക്കായാണ് എറണാകുളത്ത് എത്തിയത്. വാടകയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മരണകാരണം വ്യക്തമല്ല.

ഇവരുടെ മുറിയില്‍ നിന്ന് കുറിപ്പ് കണ്ടെത്തി. ഇവരില്‍ ഒരാളുടെ ഭര്‍ത്താവ് നേരത്തേ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest