Connect with us

National

വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

മരിച്ചവരില്‍ മൂന്നു കുട്ടികളുമുണ്ട്.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ ലക്‌നോക്ക് സമീപം വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളുമുണ്ട്. ആനന്ദ് നഗറിലെ ഫത്തേഹ് അലി റെയില്‍വേ കോളനിയിലെ വീടാണ് ശനിയാഴ്ച പുലര്‍ച്ചെ തകര്‍ന്നത്.

സതീഷ് ചന്ദ്ര (40) സരോജിനി ദേവി (35), ഹര്‍ഷിത് (13), ഹര്‍ഷിത (10), അന്‍ഷ് (അഞ്ച്) എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍ കുതിര്‍ന്ന മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു.

200ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലാണ് ദുരന്തമുണ്ടായത്. ഇവിടെയുള്ള മിക്ക വീടുകളും അപകടാവസ്ഥയിലാണുള്ളത്.

 

 

Latest