Eduline
കുഫോസിൽ മത്സ്യ പഠനം; സാധ്യതകളുടെ സമുദ്രം
സംസ്ഥാനത്ത് മത്സ്യബന്ധന-സമുദ്രഗവേഷണ ശാസ്ത്ര പഠനത്തിനായി സ്ഥാപിതമായ സർവകലാശാലയാണ് കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവകലാശാല (Kerala University of Fisheries and Ocean Studies- KUFOS)
മത്സ്യമേഖലയെ കുറിച്ച് ആഴത്തിൽ അറിയാൻ അവസരമൊരുക്കി കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്). ഫിഷറീസ് സയൻസിലും അനുബന്ധ മേഖലകളിലും പഠനവും ഗവേഷണവും നടത്താൻ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു ജി, പി ജി, പി എച്ച് ഡി കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചത്.
യു ജി
ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (ബി എഫ് എസ്‌സി), ബി ടെക് (ഫുഡ് ടെക്നോളജി) കോഴ്സുകൾക്ക് പ്ലസ് ടുവാണ് യോഗ്യത. കീം/നീറ്റ്/ ഐ സി എ ആർ പരീക്ഷകൾ വഴിയാണ് തിരഞ്ഞെടുക്കുക.
ഈ വർഷം നാല് വർഷ ബിരുദ പ്രോഗ്രാമുകളും അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും ആരംഭിക്കുന്നുണ്ട്. ബാച്ചിലർ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷൻ (ബി ബി എ ഓണേഴ്‌സ്/ റിസർച്ച്), ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ക്ലൈമറ്റ് സയൻസ് ആൻഡ് ഡാറ്റാ അനലിറ്റിക്‌സ്, ഓഷ്യൻ സയൻസ്, മറൈൻ ബയോളജി എന്നീ വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് ബാച്ചിലർ- മാസ്റ്റേഴ്സ് പ്രോഗ്രാമുകളാണ് ഈ വർഷം പുതുതായി ആരംഭിക്കുന്നത്. ഓരോ കോഴ്‌സിനും 30 വീതം സീറ്റുണ്ട്.
എം എഫ് എസ്‌സി
രണ്ട് വർഷമാണ് മാസ്റ്റർ ഓഫ് ഫിഷറീസ് സയൻസിന്റെ കാലാവധി. സ്‌പെഷ്യലൈസേഷൻ: അക്വാകൾച്ചർ, അക്വാട്ടിക് ആനിമൽ ഹെൽത്ത് മാനേജ്മെന്റ്, അക്വാട്ടിക് എൻവയോൺമെന്റൽ മാനേജ്മെന്റ്, ഫിഷറീസ് എക്സ്റ്റൻഷൻ, ഫിഷറീസ് റിസോഴ്‌സസ് മാനേജ്മെന്റ്, എൻജിനീയറിംഗ്, ഫിഷ് ജനറ്റിക് ആൻഡ് ബ്രീഡിംഗ്, ഫിഷ് ന്യൂട്രീഷൻ ആൻഡ് ഫീഡ് ടെക്നോളജി, ഫിഷ് പ്രൊ സ്സസിംഗ് ടെക്‌നോളജി. ഫിഷറീസ് സയൻസിൽ നാല് വർഷ ബിരുദമാണ് യോഗ്യത. ഒ ജി പി എ സ്കോർ 6.5 അല്ലെങ്കിൽ അതിന് മുകളിലോ ഉണ്ടായിരിക്കണം
തിരഞ്ഞെടുപ്പ്
ഐ സി എ ആർ- എ ഐ ഇ ഇ എ (പി ജി) 2025 സ്കോറുണ്ടായിരിക്കണം. ഐ സി എ ആർ ക്വാട്ടാ സീറ്റിലേക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് നടത്തുന്ന ആൾ ഇന്ത്യ എൻട്രൻസ് പരീക്ഷ വഴിയും പ്രവേശനം ലഭിക്കും.
എം എസ്‌സി സ്പെഷ്യലൈസേഷൻ
അപ്ലൈഡ് ജിയോളജി, അറ്റ്‌മോസ്ഫറിക് സയൻസ്, ബയോടെക്‌നോളജി, എൻവയോൺമെന്റൽ സയൻസസ്, ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി, മറൈൻ ബയോളജി മറൈൻ കെമിസ്ട്രി, മൈക്രോ ബയോളജി, ഫിസിക്കൽ ഓഷ്യാനോഗ്രഫി, റിമോട്ട് സെൻസിംഗ് ആൻഡ് ജി ഐ എസ്.
എം എസ്‌സി അപ്ലൈഡ് ജിയോളജി: 15 സീറ്റ്. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം (ജിയോളജി/മാത്തമാറ്റിക്‌സ്/ കെമിസ്ട്രി/എൻവയോൺമെന്റൽ സയൻസ്- ജിയോളജി അല്ലെങ്കിൽ ജി ഐ എസ്/ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്/കോസ്റ്റൽ എൻജിനീയറിംഗ്/ നോട്ടിക്കൽ സയൻസ്.
എം എസ്‌സി അറ്റ്മോസ്ഫറിക് സയൻസ്: 15 സീറ്റ്. 50 ശതമാനം മാർക്കോടെ ബിരുദം (ഫിസിക്‌സ്/മാത്തമാറ്റിക്‌സ് അല്ലെങ്കിൽ ഫിസിക്‌സ്/മാത്‌സ് വിഷയങ്ങളിൽ സയൻസ് ബിരുദം) അല്ലെങ്കിൽ ബി ഇ/ബി ടെക് (ഫിസിക്‌സ് /മാത്‌സ് പഠിച്ചിരിക്കണം).
എം എസ്‌സി ബയോടെക്നോളജി: 18 സീറ്റ്. 50 ശതമാനം മാർക്കോടെ സയൻസിൽ ബിരുദം (ലൈഫ് സയൻസ്, ബയോടെക്നോളജി, മൈക്രോ ബയോളജി, സുവോളജി/ബോട്ടണി, സുവോളജി/ബോട്ടണി കെമിസ്ട്രി, ബയോഇൻഫർമാറ്റിക്‌സ്, ബയോകെമിസ്ട്രി/മറൈൻ ബയോളജി, അക്വാകൾച്ചർ, ഇൻഡസ്ട്രിയൽ ഫിഷ് ആൻഡ് ഫിഷറീസ്, ബി എഫ് എസ്‌സി-നോട്ടിക്കൽ സയൻസ്
എം എസ്‌സി ഡിസാസ്റ്റർ മാനേജ്മെന്റ്: സീറ്റ് 15. യോഗ്യത: 50 ശതമാനം മാർക്കോടെ സയൻസിൽ ബിരുദം/ബി ടെക്/ബി ഇ.
എം എസ്‌സി എൻവയോൺമെന്റൽ സയൻസ്: 15 സീറ്റ്. 50 ശതമാനം മാർക്കോടെ സയൻസ്/ടെക്നോളജിയിൽ ബിരുദം.
എം എസ്‌സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി: 25 സീറ്റ്. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം (ഫുഡ് സയൻസ് ആൻഡ് ടെക്‌നോഇജി, ഫുഡ് എൻജിനീയറിംഗ്, ബി എഫ് എസ് സി, അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ/അനുബന്ധ അഗ്രിവിഷയങ്ങൾ, ബി വി എസ്‌സി/ഡയറി സയൻസ്/ബോട്ടണി/ലൈഫ് സയൻസ് അനുബന്ധ വിഷയങ്ങൾ, മൈക്രോബയോളജി/ബയോകെമിസ്ട്രി/ ബയോടെക്‌നോളജി) ബി ടെക് (ഫുഡ് സയൻസ് ആൻഡ് ടെക്നോളജി), ബി വോക് (ഫുഡ് പ്രൊസ്സസിംഗ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി
എം എസ്‌സി മറൈൻ ബയോളജി: 25 സീറ്റ്. യോഗ്യത 50 ശതമാനം മാർക്കോടെ ബി എസ്‌സി (സുവോളജി, അക്വാകൾച്ചർ, ഇൻഡസ്ട്രിയൽ ഫിഷ് ആൻഡ് ഫിഷറീസ്, ബി എഫ് എസ്‌സി, ബി എഫ് എസ്‌സി എൻ), മൈക്രോ ബയോളജി, സുവോളജി/ബോട്ടണി/കെമിസ്ട്രി, ലൈഫ് സയൻസ്, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, മറൈൻ സയൻസ്)/ബി വോക് (അക്വാകൾച്ചർ, ഫിഷ് പ്രൊസ്സസിംഗ് ടെക്നോളജി).
എം എസ്‌സി മറൈൻ കെമിസ്ട്രി: 15 സീറ്റ്. യോഗ്യത: 50 ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ ബിരുദം.
എം എസ്‌സി (മൈക്രോബയോളജി): 20 സീറ്റ്. യോഗ്യത: 50 ശതമാനം മാർക്കോടെ സയൻസിൽ ബിരുദം (ബയോടെക്‌നോളജി/മൈക്രോബയോളജി, ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി, കെമിസ്ട്രി/സുവോളജി/ബോട്ടണി/ബയോകെമിസ്ട്രി/ലൈഫ് സയൻസ്, അക്വാകൾച്ചർ/ഫിഷറീസ് സയൻസ്, ബി എഫ് എസ്‌സി).
എം എസ്‌സി (ഫിസിക്കൽ ഓഷ്യാനോഗ്രഫി): സീറ്റ് 15. യോഗ്യത: 50 ശതമാനം മാർക്കോടെ സയൻസിൽ ബിരുദം (ഫിസിക്‌സ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് മെയിൻ അല്ലെങ്കിൽ സബ്‌സിഡിയറിയായി പഠിച്ചിരിക്കണം), ബി ടെക് (സിവിൽ/മെക്കാനിക്കൽ).ഈ പ്രോഗ്രാമുകളിലെല്ലാം കുഫോസ് വഴി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുക്കുക.
എം എസ്‌സി (റിമോട്ട് സെൻസിംഗ് ആൻഡ്ജി ഐ എസ്)
സീറ്റ് 15. യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം(ജിയോഫിസിക്‌സ്, ജിയോളജി, ജ്യോഗ്രഫി, മാത്തമാറ്റിക്സ്, കന്പ്യൂട്ടർ ആപ്ലിക്കേഷൻ, കന്പ്യൂട്ടർ സയൻസ്, ഫിസി ക്‌സ്-കന്പ്യൂട്ടർ ആപ്ലിക്കേഷൻ, സ്റ്റാറ്റിസ്റ്റിക്‌സ്, എൻവയൺമെന്റൽ സയൻസ്, അഗ്രിക്കൾച്ചർ, ബോട്ടണി, എൻവയൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ്, നാച്വറൽ സയൻസ്, ഫിഷറീസ് ആൻഡ് ലൈഫ് സയൻസ്). അല്ലെങ്കിൽ ബി ഇ/ബി ടെക്(സിവിൽ, മെക്കാനിക്കൽ, ജിയോ ഇൻഫർമാറ്റിക്സ്, കന്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ്, അഗ്രിക്കൾച്ചറൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, പെട്രോളിയം, എയ്റോസ്‌പേസ്).അക്കാദമിക മികവിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.
എം ടെക്
സ്പെഷ്യലൈസേഷൻ: കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിംഗ് (15), ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനീയറിംഗ് (10), ഫുഡ് ടെക്‌നോളജി-ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (15), കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിംഗ്- പാർട്ട് ടൈം (15), ഓഷ്യൻ ആൻഡ് കോസ്റ്റൽ – സേഫ്റ്റി എൻജിനീയറിംഗ് – പാർട്ട് ടൈം (15), ജിയോ ഇൻഫർമാറ്റിക്സ് (10)
യോഗ്യത: അനുബന്ധ വിഷയത്തിൽ ബി ടെക്/പി ജിയാണ് കുറഞ്ഞ യോഗ്യത.
തിരഞ്ഞെടുപ്പ്: ചില പ്രോഗ്രാമുകൾക്ക് ഗേറ്റ്/ ഐ സി എ ആർ- എ ഐ ബി ഇ എ (പി ജി) സ്‌കോറും ചില പ്രോഗ്രാമുകൾക്ക് കുഫോസ്, ഐ സി എ ആർ നടത്തുന്ന പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ വഴിയുമാണ് പ്രവേശനം നൽകുന്നത്.
മറ്റ് പ്രോഗ്രാമുകൾ
എൽ എൽ എം (മാരിടൈം ലോ): സീറ്റ് 15, യോഗ്യത: 50 ശതമാനം മാർക്കോടെ നിയമബിരുദം. തിരഞ്ഞെടുപ്പ്: കുഫോസ് പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ.
എം ബി എ (ഡ്യുവൽ സ്‌പെഷ്യലൈസേഷൻ): സീറ്റ് 35. സ്‌പെഷ്യലൈസേഷൻ: ഫിനാൻസ്, മാർക്കറ്റിംഗ്, എച്ച് ആർ മാനേജ്മെന്റ്, യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം (സയൻസ്, ആർട്‌സ്, കൊമോഴ്‌സ്, എൻജിനീയറിംഗ്)/ബി വോക് /പ്രൊഫഷനൽ ബിരുദം. ക്യാറ്റ്/സിമാറ്റ്/കെമാറ്റ് സ്കോർ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്.
പിഎച്ച് ഡി
ഫിഷറീസ് സയൻസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്‌നോളജി, ഫിഷറീസ് മാനേജ്മെന്റ്, ഫിഷറീസ് എൻജിനീയറിംഗ് തുടങ്ങിയ ഫാക്കൽറ്റികൾക്ക് കീഴിലാണ് ഗവേഷണത്തിന് അവസരം. അക്വാകൾച്ചർ, അക്വാട്ടിക് ആനിമൽ ഹെൽത്ത് മാനേജ്മെന്റ്, അക്വാട്ടിക് എൻവയോൺമെന്റ് മാനേജ്മെന്റ്, ഫിഷ് പ്രൊസ്സസിംഗ് ടെക്നോളജി, ഫിഷറീസ് റിസോഴ്സ് മാനേജ്‌മെ ന്റ്, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ലോ, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലായി ഗവേഷണം ചെയ്യാം.
പരീക്ഷ, അപേക്ഷ
പി ജി പ്രവേശന പരീക്ഷ മേയ് 24നും പി എച്ച് ഡി പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ ആഗസ്റ്റ് 21നും നടക്കും. എം ബി എ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ചർച്ചയും അഭിമുഖവും ജൂൺ 15, 16 തീയതികളിലായി നടക്കും. എൽ എൽ എം പ്രോഗ്രാമിലേക്കുള്ള അഭിമുഖം ജൂൺ 17, 18 തീയതികളിലായി നടത്തും. അപേക്ഷാഫീസ്: 2,000 രൂപ (ജനറൽ), 1,000 രൂപ (എസ് സി/എസ് ടി). ഫീസ് ഓൺലൈനായി അടയ്ക്കണം.





