Connect with us

International

വീടുകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് പൊട്ടിത്തെറിപ്പിക്കും; ലെബനനിലെ ഗ്രാമങ്ങളെ ചാരമാക്കി ഇസ്റാഈൽ ക്രൂരത

ചില പ്രദേശങ്ങളിൽ 90 ശതമാനം വീടുകളും തകർക്കപ്പെട്ടതായി റിപ്പോർട്ടുകൾ

Published

|

Last Updated

ന്യൂഡൽഹി | അതിർത്തി ഗ്രാമങ്ങളിലെ ജനവാസ മേഖലകൾ പൂർണ്ണമായും തകർക്കുന്ന കടുത്ത സൈനിക നടപടിയുമായി ഇസ്റാഈൽ മുന്നോട്ട് പോകുന്നു. തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ വീടുകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ സജ്ജീകരിച്ച ശേഷം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് തകർക്കുന്ന രീതിയാണ് ഇസ്രായേൽ സൈന്യം അവലംബിക്കുന്നത്. തയ്ബെ, നഖൂറ, ദൈർ സെര്യൻ തുടങ്ങിയ ഗ്രാമങ്ങളിൽ ഇത്തരത്തിൽ വലിയ തോതിലുള്ള സ്ഫോടനങ്ങൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിർത്തി ഗ്രാമങ്ങളിലെ എല്ലാ വീടുകളും ഇല്ലാതാക്കുമെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഗസ്സയിലെ റഫയിലും ബെയ്ത് ഹനൂനിലും നടപ്പിലാക്കിയ മാതൃക ലെബനനിലും തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇസ്റാഈലിന്റെ വടക്കൻ മേഖലയിലെ താമസക്കാർക്ക് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടിയെന്നാണ് ഐ ഡി എഫ് നൽകുന്ന വിശദീകരണം.

അമേരിക്കയും ഇറാനും തമ്മിൽ ഇസ്‍ലാമാബാദിൽ നടന്ന ചർച്ചകളിലേക്ക് ലോകശ്രദ്ധ തിരിഞ്ഞ സമയത്താണ് ലെബനനിൽ ഇസ്റാഈൽ സൈന്യം കടുത്ത നാശനഷ്ടങ്ങൾ വരുത്തുന്നത്. അതിർത്തി ഗ്രാമങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും വീടുകളും സ്മരണകളും സ്ഫോടനത്തിലൂടെ മണ്ണടിഞ്ഞുകൊണ്ടിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ 90 ശതമാനം വീടുകളും തകർക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലെബനൻ മാധ്യമങ്ങളും ഈ വാർത്തകൾ ശരിവെക്കുന്നുണ്ടെങ്കിലും സ്വതന്ത്രമായ സ്ഥിരീകരണം എല്ലാ മേഖലകളിലും ലഭ്യമായിട്ടില്ല.

Summary

The Israeli military is systematically erasing entire border villages in southern Lebanon by rigging residential buildings with explosives and conducting controlled detonations. Israeli Defense Minister Israel Katz stated that this campaign follows the tactical model previously used in Gaza’s Rafah and Beit Hanoun to ensure security for northern Israel. While international attention remains focused on diplomatic efforts between the US and Iran in Islamabad, large sections of Lebanese communities are being reduced to rubble.

Latest