Kerala
കോഴിക്കോട് ചിപ്പിലിത്തോട് മലയില്‍ തീപിടുത്തം
ഫയര്‍ഫോഴ്സും പൊലീസും പ്രദേശത്ത് എത്തിയിട്ടുണ്ടെങ്കിലും തീപിടുത്തം ഉണ്ടായ ഭാഗത്തേക്ക് എത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

കോഴിക്കോട്| കോഴിക്കോട് കോടഞ്ചേരി ചിപ്പിലിത്തോട് മലയില്‍ തീപിടുത്തം. ഉച്ചക്ക് ഒന്നരയോടെയാണ് വനാതിര്‍ത്തിയോട് ചേര്‍ന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഏറെ ഉയരത്തിലുള്ള മലമുകളിലേക്ക് ആളുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്.
ഫയര്‍ഫോഴ്സും പൊലീസും പ്രദേശത്ത് എത്തിയിട്ടുണ്ടെങ്കിലും തീപിടുത്തം ഉണ്ടായ ഭാഗത്തേക്ക് എത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
---- facebook comment plugin here -----