Connect with us

corporation office fire

കൊല്ലം മേയറുടെ ഓഫീസില്‍ തീപ്പിടിത്തം

ഫയലുകളും, ഫര്‍ണിച്ചറുകളും കത്തിനശിച്ചു

Published

|

Last Updated

കൊല്ലം | കോര്‍പ്പറേഷന്‍ ഓഫീസിലെ മേയറുടെ മുറിയില്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയുണ്ടായ തീപ്പിടിത്തത്തില്‍ മേയറുടെ ഓഫീസിലെ ഫയലുകളും, ഫര്‍ണിച്ചറുകളും, ടി വിയും, ഉള്‍പ്പടെ കത്തി നശിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന വിഭാഗമെത്തി തീയണക്കുകയായിരുന്നു.

 

 

 

Latest