Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം; വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗി മരിച്ചെന്ന ആരോപണവുമായി കുടുംബം

നെയ്യാറ്റിന്‍കര സ്വദേശി സനീഷ് ആണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തതിന് പിന്നാലെ വെന്റിലേറ്ററിലുണ്ടായിരുന്ന രോഗി മരിച്ചുവെന്ന ആരോപണവുമായി കുടുംബം. നെയ്യാറ്റിന്‍കര സ്വദേശി സനീഷ് ആണ് മരിച്ചത്. ജീവന്‍രക്ഷ ഉപകരണങ്ങള്‍ മാറ്റിയതിനാലാണ് മരണമെന്നാണ് പരാതി. ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സനീഷ് പതിനെട്ടാം തീയതി രാവിലെയാണ് മരിച്ചത്.

ഓയൂര്‍ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം മെഡിക്കല്‍ കോളജ് അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. തുടര്‍ന്ന് ഐസിയുവില്‍ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു.

 

---- facebook comment plugin here -----

Latest