Connect with us

Kerala

പ്രതി ആദ്യം കുത്തിയത് ഡോക്ടറെയെന്ന് എഫ് ഐ ആര്‍; സത്യവാങ്മൂലത്തില്‍ പോലീസിന്റെ മലക്കം മറച്ചില്‍

സന്ദീപിന്റെ ബന്ധുവിനും പോലീസിനുമാണ് ആദ്യം കുത്തേറ്റതെന്നാണ് പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

Published

|

Last Updated

തിരുവനന്തപുരം | കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്‌റെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് എഫ്‌ഐആറില്‍ മലക്കം മറിച്ചില്‍. പ്രതി സന്ദീപ് ആദ്യം കുത്തിയത് ഡോ.വന്ദനാ ദാസിനെയാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ സന്ദീപിന്റെ ബന്ധുവിനും പോലീസിനുമാണ് ആദ്യം കുത്തേറ്റതെന്നാണ് പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. സീനിയര്‍ ഡോക്ടറായ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് നല്‍കുന്ന വിശദീകരണം.

 

ഡ്രസ്സിങ് റൂമില്‍ നിന്നും കത്രിക കൈക്കലാക്കി വന്ദനയുടെ തലയില്‍ ആദ്യം ആഞ്ഞുകുത്തി പരിക്കേല്‍പ്പിച്ചു. കുത്തുകൊണ്ട് പ്രാണരക്ഷാര്‍ഥം ഓടിയെ ഡോ. വന്ദനയെ ഒബ്സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചു കയറി നിരവധി പ്രവശ്യം കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നും എഫ് ഐ ആറിലുണ്ട്. കുത്തുകൊണ്ട് അവശയായി തറയില്‍ വീണ ഡോക്ടറെ പ്രതി തറയിലിട്ട് വീണ്ടും കുത്തി. ഇത് കണ്ട് തടയാനെത്തിയ പോലീസുകാരേയും ഉദ്യോഗസ്ഥരേയും ആശുപത്രി ജീവനക്കാരേയും പ്രതി കുത്തി പരിക്കേല്‍പ്പിച്ചുവെന്നും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും എഫ് ഐ ആറില്‍ പറയുന്നു.