Connect with us

karnataka congress

ഒടുവില്‍ ഡി കെ ഡല്‍ഹിയിൽ; കര്‍ണാടകയില്‍ മഞ്ഞുരുക്കത്തിന് സാധ്യത

രാവിലെ പ്രത്യേക വിമാനത്തില്‍ ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു

Published

|

Last Updated

ബെംഗളൂരു/ ന്യൂഡല്‍ഹി | കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന സസ്‌പെന്‍സിന് ഇന്ന് അറുതിയായേക്കും. കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയതോടെയാണിത്. രാവിലെ പ്രത്യേക വിമാനത്തിലാണ് ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.

മുഖ്യമന്ത്രി സ്ഥാനം അതിയായി ആഗ്രഹിക്കുന്ന മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഇന്നലെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഡി കെയോടും എത്താന്‍ കേന്ദ്രനേതൃത്വം പറഞ്ഞിരുന്നെങ്കിലും ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. കര്‍ണാടകയിലേക്ക് ഹൈക്കമാന്‍ഡ് നിശ്ചയിച്ച നിരീക്ഷകര്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് പുതിയ എം എല്‍ എമാരുടെ അഭിപ്രായം സംബന്ധിച്ച് നിരീക്ഷകര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഡി കെക്കും സിദ്ധരമായ്യക്കും മുഖ്യമന്ത്രി സ്ഥാനം വീതിച്ചുനല്‍കുകയെന്ന ഫോര്‍മുലയാണ് രൂപപ്പെട്ടത്.

Latest