International
സംഘര്‍ഷഭീതി: ഇറാനിലും ഇസ്‌റാഈലിലും ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്
ഇറാന്‍ തിരിച്ചടിച്ചതോടെ ഇസ്‌റാഈലില്‍ അടിയന്തരാവസ്ഥ

തെഹ്‌റാന്‍ | ഇസ്‌റാഈല്‍ ഇറാനില്‍ നടത്തിയ വ്രോമാക്രമണത്തിന് പിന്നാലെ ഇറാനിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി. ഇറാന്‍ തിരിച്ചടിച്ചതിന് പിന്നാലെ ഇസ്രാഈലിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി
പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. എംബസി നല്‍കുന്ന അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് തെഹ്‌റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്. ഇറാനുനേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെഹ്‌റാനില്‍ വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചതായും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ഐ ആര്‍ എന്‍ എ റിപോര്‍ട്ട് ചെയ്തു. പിന്നാലെ ജനവാസ കേന്ദ്രങ്ങളില്‍ കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സൈനിക മേധാവികള്‍ ഉള്‍പ്പെടെ പ്രമുഖരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്.
ഇറാന്‍ നൂറോളം ഡ്രോണുകള്‍ തൊടുത്തുവിട്ടാണ് ഇസ്‌റാഈലിന് മറുപടി നല്‍കിയത്. ഇതോടെ ഇസ്രാഈലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.