Connect with us

Kerala

കൊല്ലത്ത് യാത്രാക്കൂലി തര്‍ക്കം; ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

യാത്രക്കാരന്‍ ബേബിയാണ് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചത്.

Published

|

Last Updated

കൊല്ലം| കൊല്ലത്ത് യാത്രാക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനില്‍ കുമാറിനാണ് (58) മര്‍ദ്ദനമേറ്റത്. യാത്രക്കാരന്‍ ബേബിയാണ് മര്‍ദ്ദിച്ചത്.

സംഭവം ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ മറ്റൊരു യുവാവ് കത്തികാട്ടി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്. സംഭവത്തില്‍ തൃക്കരുവ സ്വദേശികളായ ബേബി, പ്രദീപ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.