Connect with us

Kozhikode

ഫാമിലി സാഹിത്യോത്സവുകള്‍ക്ക് ജില്ലയില്‍ തുടക്കമായി

ജില്ലയില്‍ അരലക്ഷം വീടുകളില്‍ ഫാമിലി സാഹിത്യോത്സവുകള്‍ നടക്കും

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് മുപ്പത്തിയൊന്നാമത് എഡിഷന്‍ ഫാമിലി സാഹിത്യോത്സവുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ തല ഉദ്ഘാടനം ആവിലോറ സി പി ഹൗസില്‍ വെച്ച് നടന്നു.

എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി സി പി ഉബൈദുള്ള സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷാദില്‍ നൂറാനി ചെറുവാടി അധ്യക്ഷത വഹിച്ചു. ഒ കെ സിറാജുദ്ധീന്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തി. സി പി ഷാഫി സഖാഫി, സി പി സിറാജുദ്ധീന്‍ സഖാഫി, ഡോ. മുഈനുദ്ധീന്‍ സി പി, അമീന്‍ സഖാഫി പാറക്കണ്ടി സംബന്ധിച്ചു.

മെയ് 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ ജില്ലയില്‍ അരലക്ഷം വീടുകളില്‍ ഫാമിലി സാഹിത്യോത്സവ് നടക്കും. ഫാമിലി സാഹിത്യോത്സവുകള്‍ക്ക് ശേഷം ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ ഘടകങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ സാഹിത്യോത്സവ് ആഗസ്റ്റ് 7 മുതല്‍ 11 വരെ കൊടുവള്ളിയില്‍ നടക്കും.

 

Latest