Connect with us

Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; രാഹുല്‍ മാങ്കൂട്ടത്തിലിന് പോലീസ് നോട്ടീസ്

ശനിയാഴ്ച ചോദ്യചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ്സ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ കാര്‍ഡ് നിര്‍മിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പോലീസ് നോട്ടീസ്. ശനിയാഴ്ച ചോദ്യചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ പ്രതികള്‍ ബിനിലിനും ഫെനിക്കും രാഹുല്‍ സഹായം ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തല്‍. പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ കാറും മൊബൈല്‍ ഒളിപ്പിക്കാനുള്ള സഹായവും രാഹുല്‍ നല്‍കിയെന്നാണ് പോലീസ് പറയുന്നത് .

യൂത്ത് കോണ്‍ഗ്രസ്സ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

 

Latest