Connect with us

factcheck

FACTCHECK: ഉത്തര്‍ പ്രദേശില്‍ കാളയെ ജെ സി ബി ഉപയോഗിച്ച് കൊന്നുവോ?

ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:

Published

|

Last Updated

ഉത്തര്‍ പ്രദേശില്‍ കാളയെ ജെ സി ബി ഉപയോഗിച്ച് ക്രൂരമായി കൊന്നുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ സഹിതമാണ് പ്രചാരണം. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം:

പ്രചാരണം : ഒരു ജെ സി ബി ഡ്രൈവര്‍ ചെയ്യുന്നത് നോക്കൂ. പോലീസ് ഇയാളെ കണ്ടെത്തി ശക്തമായ ശിക്ഷ നല്‍കണം. അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഇല്ലാതാക്കാനുള്ള പുതിയ വഴിയാണോ ഇത്? ജെ സി ബിയുടെ മുന്‍ഭാഗത്തെ ഷവല്‍ ഉപയോഗിച്ച് കാളയെ അടിച്ചുകൊല്ലുകയാണ്. എന്തൊരു ക്രൂരകൃത്യം! (സാമൂഹിക മാധ്യമ പോസ്റ്റുകളില്‍ നിന്ന്).

സത്യാവസ്ഥ : രണ്ടര വര്‍ഷം മുമ്പ് 2019 നവംബറില്‍ നടന്ന സംഭവമാണിത്. മാത്രമല്ല, പ്രചരിപ്പിക്കുന്നത് പോലെ ഉത്തര്‍ പ്രദേശിലല്ല, മറിച്ച് മുംബൈയിലായിരുന്നു സംഭവം. പുണെ ജില്ലയിലെ ഇന്ദാപൂര്‍ നഗരത്തിലാണ് ഈ ക്രൂരകൃത്യമുണ്ടായത്. പേപ്പട്ടി കടിച്ചതിനാല്‍ അക്രമാസക്തമായ കാളയാണ് ഇതെന്നും അതല്ല പ്രായം ചെന്ന മൃഗത്തെ പരിപാലിക്കാന്‍ ഗ്രാമീണർക്ക് ആകാത്തതിനാലാണ് കൊന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്.

Latest