Kerala
കോടതി ഉത്തരവ് ലംഘിച്ചു; കോടതിലക്ഷ്യ ഹർജിയുമായി കാലടി സർവകലാശാലയിലെ വിദ്യാര്‍ഥികൾ ഹൈക്കോടതിയിലേക്ക്
കാലടി സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളാണ് സമരം ചെയ്തതിന്റെ പേരില്‍ 60 ദിവസത്തിലധികമായി സസ്പെന്‍ഷനില്‍ തുടരുന്നത്.
കൊച്ചി| കാലടി സംസ്കൃത സര്‍വകലാശാലയിലെ സസ്പെന്‍ഷനിലായ 16 വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന കോടതി ഉത്തരവ് ലംഘിച്ചതില്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുന്നു.
കാലടി സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളാണ് സമരം ചെയ്തതിന്റെ പേരില്‍ 60 ദിവസത്തിലധികമായി സസ്പെന്‍ഷനില്‍ തുടരുന്നത്. പരീക്ഷ രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ് തുറന്നു നല്‍കണമെന്നും പരീക്ഷാ ഫീസ് സ്വീകരിച്ച് വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇന്നലെയാണ് ഹൈക്കോടതി അതിന് അനുവദിച്ച സമയം. എന്നാല്‍, സൈറ്റ് തുറന്നു നല്കാത്തതിനാല് വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായിട്ടില്ല.
ഈ സാഹചര്യത്തിലാണ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും രജിസ്ട്രാര്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടികളുമായി വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടികളില്‍ സര്‍വകലാശാലയാണ് തീരുമാനമെടുക്കേണ്ടതെന്നും സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ആവര്‍ത്തിച്ചു.
Content Highlights: Sixteen suspended students of Kalady Sanskrit University are filing a High Court contempt petition against the VC and Registrar. The action follows the university’s failure to allow exam registration despite court orders. Higher Education Minister Rojee M John stated the government will not intervene.

