Connect with us

factcheck

FACTCHECK: ഭഗവന്ത് മാനും കെജ്രിവാളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന ചിത്രം സത്യമോ?

സത്യാവസ്ഥ പരിശോധിക്കാം:

Published

|

Last Updated

ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒന്നിച്ചിരുന്ന് മദ്യപിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിലത്തിരുന്ന് കഴിക്കുന്നതിന് ചുറ്റും മാംസവും മദ്യനിറച്ച ഗ്ലാസുകളുമുള്ള ഫോട്ടോയാണ് പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം:

പ്രചാരണം : ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് നോക്കൂ. പഞ്ചാബിലെ ലഹരി വ്യാപനത്തിന്റെയും ഡല്‍ഹി സര്‍ക്കാറിന്റെ എക്‌സൈസ് നയത്തിന്റെയും നേര്‍ക്കാഴ്ചയാണ് ഇത് (സാമൂഹിക മാധ്യമ പ്രചാരണത്തില്‍ നിന്ന്).

വസ്തുത : മോര്‍ഫ് ചെയ്ത ഫോട്ടോയാണ് പ്രചരിക്കുന്നത്. 2021 നവംബര്‍ 23ന് പഞ്ചാബിലെ ലുധിയാനയില്‍ ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ വെച്ച് ഭക്ഷണം കഴിക്കുന്ന ഫോട്ടോയിലാണ് കൃത്രിമം കാട്ടിയത്. പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമാണ് കെജ്രിവാളും മാനും ഡ്രൈവറുടെ വീട്ടില്‍ വെച്ച് അത്താഴം കഴിച്ചത്. ഇതിന്റെ ഫോട്ടോ എ എ പി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ചപ്പാത്തിയും പച്ചക്കറിയും അടങ്ങിയ ഭക്ഷണം ഇരുവരും കഴിക്കുന്നതാണ് ചിത്രത്തിലുള്ളത്.

Latest