rain alert
നാല് ജില്ലകളിൽ അതിതീവ്ര മഴ തുടരും; ചുവപ്പ് ജാഗ്രത പുറപ്പെടുവിച്ചു
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ചുവപ്പ് ജാഗ്രതാ നിർദേശം

കൊച്ചി | സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയാണ്. മലപ്പുറം,പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. അഞ്ച് ജില്ലകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രത.
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. നാളെ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചുവപ്പ് ജാഗ്രത തുടരും. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ ഓറഞ്ചും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ ജാഗ്രതയുമാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്.
ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.