Connect with us

National

വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്‌ഫോടനം; ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി

വനജ ഫയര്‍ വര്‍ക്ക്‌സിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

തമിഴ്‌നാട്| വിരുദുനഗര്‍ പടക്ക നിര്‍മാണ ശാലയിലെ പൊട്ടിത്തെറിയില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. വനജ ഫയര്‍ വര്‍ക്ക്‌സ് ഉടമ ഈശ്വരി, ഭര്‍ത്താവ് മുത്തുമാണിക്യം എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്. പോലീസ് നാല് സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

സ്‌ഫോടനത്തില്‍ 25 പേരായിരുന്നു കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന് പിന്നാലെ വനജ ഫയര്‍ വര്‍ക്ക്‌സിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. തിരഞ്ഞെടുപ്പുകാലത്തു വന്‍തോതില്‍ ഓര്‍ഡര്‍ ലഭിച്ചതിനാല്‍ അവധി ദിവസവും നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.

വെടിമരുന്നു നിറയ്ക്കുന്നതിനിടെ തീപ്പൊരി ചിതറിയതാണു അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ കലക്ടറും എസ്പിയുമടക്കമുള്ളവര്‍ അത്ഭുതകരമായാണു രക്ഷപ്പെട്ടത്.

---- facebook comment plugin here -----

Latest