Education
പരീക്ഷ അടുത്തു വരികയാണ് ! ഓർമ്മശക്തി നിലനിർത്താൻ ഈ മാർഗ്ഗങ്ങൾ പരീക്ഷിച്ചു നോക്കൂ
സങ്കീർണമായ കാര്യങ്ങൾ പഠിക്കാനായി ചുരുക്ക എഴുത്തുകളോ കഥകളോ റൈമുകളോ ഒക്കെ ശീലമാക്കാവുന്നതാണ്.
പരീക്ഷ അടുക്കുമ്പോൾ നിരവധി പ്രശ്നങ്ങളും അലട്ടലുകളും നമ്മെ പിടികൂടാറുണ്ട്. പഠിച്ചതൊക്കെ ഓർമ്മയിൽ ഉണ്ടാകുമോ എങ്ങനെയാണ് പഠിക്കേണ്ടത് എന്നതൊക്കെയാണ് പ്രധാന ചോദ്യങ്ങൾ. പഠിച്ച കാര്യങ്ങൾ നല്ല രീതിയിൽ ഓർമ്മിച്ചിരിക്കാനും എങ്ങനെ ഏതു രീതിയിൽ പഠിക്കണമെന്ന് തീരുമാനിക്കാനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സജീവ വായന
- പരീക്ഷയ്ക്കായി വായിക്കുന്ന കാര്യങ്ങൾ ചുമ്മാ വായിച്ചു പോകാതെ സജീവ വായനയ്ക്ക് അവസരം നൽകുക. വായിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കി കണക്ട് ചെയ്ത് വായിക്കാൻ ശ്രമിക്കുക.
ചോദ്യങ്ങൾ ചോദിക്കുക
- പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പഠിച്ച കാര്യങ്ങളെക്കുറിച്ച് സ്വയം ചോദ്യങ്ങൾ ഉണ്ടാക്കി ചോദിക്കുന്നതും അതിന് ഉത്തരം നൽകുന്നതും പഠിച്ച കാര്യങ്ങൾ കൂടുതൽ ഓർത്തിരിക്കാൻ സഹായിക്കും.
ആവർത്തനം
- ഒരിക്കൽ പഠിച്ച കാര്യങ്ങൾ ചെറിയ ചെറിയ ഭാഗങ്ങളാക്കി വീണ്ടും വീണ്ടും ഓർത്തെടുക്കുന്നതും വീണ്ടും ഒന്ന് റിവൈസ് ചെയ്യുന്നതും ഓർത്തിരിക്കാൻ സഹായിക്കും.
മെമ്മോണിക് ഉപകരണങ്ങൾ
- സങ്കീർണമായ കാര്യങ്ങൾ പഠിക്കാനായി ചുരുക്ക എഴുത്തുകളോ കഥകളോ റൈമുകളോ ഒക്കെ ശീലമാക്കാവുന്നതാണ്.നിങ്ങളുടെ മനസ്സിൽ പഠിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു വിഷ്വൽ ഇമേജറി സൃഷ്ടിക്കുന്നത് എളുപ്പത്തിൽ ഓർത്തെടുക്കാൻ സഹായിക്കുന്നു.
ചങ്കിങ്ങ്
- പഠിക്കാനുള്ള വിശാലമായ അല്ലെങ്കിൽ വലിയ ഭാഗങ്ങൾ ചെറിയ ഭാഗങ്ങളായി വിഭജിക്കുകയും അവ കഷ്ണം കഷ്ണമായി പഠിക്കുകയും ചെയ്യുക. നിങ്ങളുടെ തലച്ചോറിന് എളുപ്പത്തിൽ പ്രോസസ് ചെയ്യാനും ഓർത്തെടുക്കാനും സഹായിക്കും.
പഠിപ്പിച്ചു കൊടുക്കുക
- പഠിച്ച കാര്യങ്ങൾ മറ്റൊരാൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത് നിങ്ങളെ കൂടുതൽ കാര്യക്ഷമമായി പഠിക്കാൻ സഹായിക്കും.
മൈൻഡ് മാപ്പിംഗ്
- വിവരങ്ങൾ കണക്ട് ചെയ്തു പഠിക്കുന്നതിനായി മൈൻഡ് മാപ്പിംഗും നല്ല ഒരു രീതിയാണ്. വിവരങ്ങൾ ദൃശ്യപരമായി ക്രമീകരിക്കുന്ന രീതിയാണിത്. ആശയങ്ങൾക്കിടയിൽ കണക്ഷനുകൾ സൃഷ്ടിക്കുമ്പോൾ ഓർത്തെടുക്കാൻ കൂടുതൽ സഹായിക്കും.
ഇനി പരീക്ഷയെ കുറിച്ച് പേടി വേണ്ട. ബാക്കിയുള്ള സമയങ്ങളിൽ ഈ രീതി ഉപയോഗിച്ച് പഠിച്ചു നോക്കൂ.







